മോദിയുടെ വിദ്യാഭ്യാസ യോഗ്യത വിവാദത്തില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചാണല്ലോ ഇപ്പോഴത്തെ വിവാദങ്ങള്‍. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണെങ്കില്‍ അതറിയാതെ പിറകോട്ടില്ലെന്നാണ് പറയുന്നത്.സത്യത്തില്‍ നമ്മുടെ പ്രധാനമന്ത്രിയ്ക്ക് ബിരുദമുണ്ടോ എന്നൊരു സംശയം സാധാരണക്കാര്‍ വരെ ചോദിച്ചു തുടങ്ങി. എന്നാല്‍ ഇനി അത്തരം സംശയങ്ങള്‍ക്കൊന്നും ഒരു സാധ്യതയും ഇല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ബിരുദാനന്തര ബിരുദമുണ്ട്. അതും ഫസ്റ്റ് ക്ലാസ്സില്‍ തന്നെ പാസായിട്ടുണ്ട്.കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും അദ്ദേഹത്തിന്റെ ബിരുദം സംബന്ധിച്ച് ഇപ്പോഴും ചില ആശയക്കുഴപ്പങ്ങളുണ്ട്. ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്ന് നരേന്ദ്ര മോദി ഫസ്റ്റ് ക്ലാസ്സോടെ എംഎ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.പൊളിറ്റിക്കല്‍ സയന്‍സിലായിരുന്നു മോദിയുടെ ബിരുദാനന്തര ബിരുദം. യൂറോപ്യന്‍ പൊളിറ്റിക്‌സ്, ഇന്ത്യന്‍ പൊളിറ്റിക്കല്‍ അനാലിസിസ്, സൈക്കോളജി ഓഫ് പൊളിറ്റിക്‌സ് എന്നിവയായിരുന്നു പ്രധാന വിഷയങ്ങള്‍. 1983 ല്‍ 62.3 ശതമാനം മാര്‍ക്കോടെയാണ് നരേന്ദ്ര മോദി എംഎ പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നും ബാംഗ്ലൂര്‍ മിറര്‍ പറയുന്നു. നരേന്ദ്ര മോദി സാധാരണ പോലെ കോളേജില്‍ ദിവസവും പോയി തന്നെയാണോ പഠിച്ചത് അതോ വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരമാണോ? എക്‌സ്‌റ്റേണല്‍ വിദ്യാര്‍ത്ഥി എന്നാണ് ബാംഗ്ലൂര്‍ മിററിന്റെ റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























