തോക്കുചൂണ്ടി സെല്‍ഫിയെടുത്ത വിദ്യാര്‍ഥി മരിച്ചു

പഞ്ചാബില്‍ തോക്കുചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ അബദ്ധത്തില്‍ വെടിപൊട്ടി ഗുരുതരമായി പരിക്കേറ്റു ആശുപത്രിയില്‍ ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു. ഒമ്പതാം ക്ലാസുകാരനായ രമണ്‍ദീപാണ് മരിച്ചത്. ഞായറാഴ്ച ലുധിയാനയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയവേയായിരുന്നു മരണം സംഭവിച്ചത്.ശനിയാഴ്ച രാവിലെ പത്താന്‍കോട്ടെ ശിവ നഗറില്‍വച്ചായിരുന്നു രമണ്‍ദീപിന് വെടിയേറ്റത്. കോണ്‍ട്രാക്ടറായ പിതാവിന്റെ പിസ്റ്റള്‍ തലയ്ക്കു നേരെ ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു രമണ്‍ദീപിന്റെ തലയ്ക്ക് വെടിയേറ്റത്. സഹോദരി അടുത്തുനില്‍ക്കുമ്പോഴായിരുന്നു രമണ്‍ദീപ് സെല്‍ഫിയെടുക്കാന്‍ തുനിഞ്ഞത്. സെല്‍ഫിയെടുക്കുമ്പോള്‍ അബദ്ധത്തില്‍ ട്രിഗറില്‍ വിരലമര്‍ത്തുകയും തലയ്ക്ക് വെടിയേല്‍ക്കുകയുമായിരുന്നു. ഉടന്‍തന്നെ ബന്ധുക്കള്‍ എത്തി കുട്ടിയെ ലുധിയാനയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























