തൃശ്ശൂരിൽ വൻകവർച്ച.. 50 പവൻ സ്വർണം കവർന്നു..മകളുടെ കല്യണത്തിന് ഒന്നരമാസം..വീടിന്റെ സമീപപ്രദേശത്ത് റെയില്‍വേട്രാക്കും ഒരു വശത്ത് വയലുമാണ്...അന്വേഷണം തുടങ്ങി..

തൃശൂർ പേരാമംഗലത്തെ വീട്ടിൽ നിന്ന് 50 പവൻ സ്വർണം കവർന്നു. തുണിക്കട ഉമയായ പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് വാങ്ങിയ സ്വർണമാണ് നഷ്ടമായത്.വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. 47 പവനിലധികം സ്വർണമാണ് മോഷണം പോയതെന്നാണ് പ്രാഥമിക നിഗമനം.
വീട്ടുകാർ സ്ഥിരമായി ഉപയോഗിക്കുന്ന സ്വർണവും മകളുടെ കല്യാണ ആവശ്യത്തിനായി വാങ്ങിയ സ്വർണവും മോഷണം പോയതായാണ് വിവരം. പുലർച്ചെ ഒന്നേമുക്കാലോടെയാണ് കടയിൽ നിന്ന് ഷക്കീറും കുടുംബവും മടങ്ങിയെത്തിയത്. ഓണത്തിരക്ക് കാരണം ഷക്കീറും ഭാര്യയും മകളും കടയിലായിരുന്നു. കട അടച്ചശേഷം രാത്രി രണ്ട് മണിയോടെ വീട്ടിലെത്തിയപ്പോഴാണ് പിൻവശത്തെ കതക് തകർത്തനിലയിൽ കണ്ടത്.
പിന്നാലെയാണ് പിൻഭാഗത്തെ വാതിൽ തകർന്ന നിലയിൽ കണ്ടെത്തിയത്. വീടിന്റെ പിൻഭാഗത്ത് വയലും അതിനപ്പുറത്ത് റെയിൽവേ പാളവുമാണ്.മോഷ്ടാക്കള്‍ക്ക് എളുപ്പം രക്ഷപ്പെടാന്‍ കഴിയുന്ന രീതിയിലാണ് പ്രദേശം. വീടിന്റെ സമീപപ്രദേശത്ത് റെയില്‍വേട്രാക്കും ഒരു വശത്ത് വയലുമാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഒക്‌ടോബറിലാണ് മകളുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്.
മറ്റൊരു മുറിയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം. വീടിന്റെ സമീപത്തായി മദ്യകുപ്പിയും ഭക്ഷണത്തിന്റെ അവശിഷ്ടവും കണ്ടെത്തിയിട്ടുണ്ട്.പ്രദേശത്ത് രണ്ട് അപരിചിതരെ കണ്ടിരുന്നാതായി നാട്ടുകാർ പറഞ്ഞു.മറ്റൊരു കിടപ്പുമുറിയിലെ അലമാരയിൽ നാലു ലക്ഷത്തോളം രൂപ ഉണ്ടായിരുന്നുവെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. സംഭവത്തിൽ പേരാമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.. വീടിന്റെ മുകളില്‍ പണം സൂക്ഷിച്ചിരുന്ന് അത് നഷ്ടമായോ എന്ന് വ്യക്തമല്ല. പോലീസ് വന്ന് പരിശോധന നടത്തിയ ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരു.
https://www.facebook.com/Malayalivartha























