Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...

പി എസ് സി പരീക്ഷാ തട്ടിപ്പ്; സർക്കാരിന്റെ വിവിധ സുപ്രധാന സീറ്റുകളിലിരുന്ന് സി പി എമ്മുകാരെ സഹായിക്കാൻ കരുക്കൾ നീക്കം ; പൊളിച്ചടക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

21 AUGUST 2026 11:18 AM IST
മലയാളി വാര്‍ത്ത

പി എസ് സിപരീക്ഷാ തട്ടിപ്പ് ഉദ്യോഗസ്ഥരുടെ തലയിൽ വച്ചുനേതാക്കളെ രക്ഷപ്പെടുത്താനുള്ള നീക്കം പൊളിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സി പി എം ഭരണകാലത്ത് നിർണായകസ്ഥാനങ്ങൾ അലങ്കരിച്ച പോലീസുദ്യോസ്ഥരാണ് സർക്കാരിന്റെ വിവിധ സുപ്രധാന സീറ്റുകളിലിരുന്ന് സി പി എമ്മുകാരെ സഹായിക്കാൻ കരുക്കൾ നീക്കുന്നത്.

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പി.എസ്‌.സിയിലെ മൂന്ന് ഉദ്യോഗസ്ഥരെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് ഉടൻ കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ചെന്നിത്തലയുടെ ഇടപെടൽ. . പി.എസ്.സി ആസ്ഥാനത്ത് നടത്തിയ പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് എസ്.ഐ.ടി നീക്കം.

ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത ശേഷമാകും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുക. നേരത്തെ ഈ പരീക്ഷയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പ്രതിസ്ഥാനത്ത് പി.എസ്.സി ഉദ്യോഗസ്ഥർ എന്ന് മാത്രമാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത്. അവിടെയാണ് ഉദ്യോഗസ്ഥരുടെ പേര് വരിക.


രണ്ട് സംഘങ്ങളായി ക്രൈംബ്രാഞ്ച് പി.എസ്.സി ആസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് നിർണായക വിവരങ്ങളും രേഖകളും കിട്ടിയത്. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയായിരുന്നു പരിശോധന. പി.എസ്.സി കൈമാറിയ രേഖകളിൽ ഉൾപ്പെടാത്ത പല നിർണായക രേഖകളും എസ്.ഐ.ടിക്ക് ലഭിച്ചതായാണ് വിവരം.

എന്നാൽ ഉദ്യേഗസ്ഥർ മാത്രം വിചരിച്ചാൽ ഇത്തരം ഒരു നടപടി സാധ്യമാണോ എന്നതാണ് വിഷയം. പി എസ് സിയിലെ ഭരണകർത്താക്കൾ നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുക. നിലവിൽ ഭരണകർത്താക്കളെ തൊടാൻ പോലീസ് തയ്യാറായിട്ടില്ല. ഇക്കാര്യം മനസിലാക്കിയാണ് ഗവർണറുടെ ഇടപെടൽ ഉണ്ടായത്. കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെട്ടത് ദീർഘമായ ചർച്ചകൾക്ക് ശേഷമാണ്. നൂറോളം പരാതികളുയർന്നതിനാൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് ചെയ്യാനാണ് നീക്കം.

പി.എസ്.സി. ഭരണഘടനാസ്ഥാപനമായതിനാൽ നടപടിയെടുക്കാൻ രാഷ്ട്രപതിക്കേ അധികാരമുള്ളൂ. രാഷ്ട്രപതി സുപ്രീംകോടതിയുടെ അന്വേഷണത്തിന് റഫർ ചെയ്താൽ പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും സസ്‌പെൻഡ് ചെയ്യാൻ ഗവർണർക്ക് കഴിയും. സുപ്രീംകോടതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതിക്ക് പി.എസ്.സി.യെ പിരിച്ചുവിടാം. ഇതിനുള്ള നിയമസാധ്യതയാണ് ഗവർണർ തേടുന്നതെന്നാണ് വിവരം.


ഇപ്പോഴത്തെ സർക്കാർ നടപടിയിലും ക്രൈംബ്രാഞ്ചിന്റെ പ്രത്യേകാന്വേഷണത്തിലും ഗവർണർ തൃപ്തനല്ല. പി.എസ്.സി.ക്കെതിരേ കടുത്ത നടപടി ആലോചിക്കാൻ അദ്ദേഹം നിയമോപദേശം തേടിയതായി ലോക്ഭവൻ വൃത്തങ്ങൾ പറഞ്ഞു. രണ്ടുമാസമായി വിവാദംപുകയുന്ന പരീക്ഷാക്രമക്കേടിൽ ഇതുവരെ ഒരു വഴിത്തിരിവുണ്ടായിട്ടില്ലെന്നാണ് ലോക്ഭവന്റെ വിലയിരുത്തൽ.


പരീക്ഷാക്രമക്കേടിൽ നൂറോളം പരാതികൾ വന്നെങ്കിലും ആസൂത്രണബോർഡ് പരീക്ഷാത്തട്ടിപ്പിൽ മാത്രമേ നിലവിൽ കേസെടുത്തിട്ടുള്ളൂ. മറ്റുപരാതികൾ പരിശോധിച്ച് നടപടിയെടുക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം. ചരിത്രത്തിലാദ്യമായി പോലീസ് പി.എസ്.സി.യിലെ പരീക്ഷാവിഭാഗത്തിലെത്തി രേഖകളും പരിശോധിച്ചിരുന്നു.


രാജ്യത്ത് പലേടത്തും പി.എസ്.സി.യിലെ ക്രമക്കേടുകളെച്ചൊല്ലി യുവാക്കൾ പ്രക്ഷോഭത്തിലാണ്. സമരങ്ങളെ ഇടതുപക്ഷം പിന്തുണയ്ക്കുന്നുമുണ്ട്. കേരളത്തിൽ നിലവിലെ പി.എസ്.സി. എൽ.ഡി.എഫ്. ഭരണകാലത്ത് നിയമിക്കപ്പെട്ടതാണ്.


ഭരണഘടനാപരിരക്ഷയുള്ള സ്വതന്ത്രസ്ഥാപനമായതിനാൽ, ഗവർണർക്ക് നേരിട്ട് പി.എസ്.സി.യെ പിരിച്ചുവിടാനാവില്ല. ഗവർണറുടെ റിപ്പോർട്ട് ലഭിച്ചാൽ രാഷ്ട്രപതിക്ക് അന്വേഷണത്തിനായി സുപ്രീംകോടതിക്ക് റഫർ ചെയ്യാം. സുപ്രീംകോടതി അന്വേഷണം വന്നാൽ പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും ഗവർണർക്ക് സസ്‌പെൻഡ്‌ ചെയ്യാം. അന്വേഷണത്തിൽ സുപ്രീംകോടതിയിൽനിന്ന് പി.എസ്.സി.ക്കെതിരായ പരാമർശമുണ്ടായാൽ രാഷ്ട്രപതിക്ക് പിരിച്ചുവിടാം.


ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ 58 മാർക്കിന്‍റെ പത്ത് ചോദ്യങ്ങളുടെ മൂല്യനിർണയം ബോധപൂർവം ഒഴിവാക്കിയെന്ന വിലയിരുത്തലിലാണ് എസ്.ഐ.ടി എത്തിയത്. 10 ചോദ്യങ്ങൾ എഴുതാതെയും തെറ്റിക്കുകയും ചെയ്ത ഒരു ഉദ്യോഗാർഥിക്ക് വേണ്ടി പി.എസ്.സി ഉദ്യോഗസ്ഥർ ഇടപെട്ട് എല്ലാ ഉദ്യോഗാർഥികളുടെയും ചോദ്യങ്ങളുടെ മൂല്യനിർണയം ഒഴിവാക്കി. ഉദ്യോഗസ്ഥർക്ക് എന്താണ് താത്പര്യം എന്നാണ് കണ്ടെത്താനുള്ളത്. ഭരണ സമിതി പുതുതായി അധികാരമേൽക്കുമ്പോൾ അവരുടെ വിശ്വസ്തരായ ഉദ്യോഗസ്ഥരെ പ്രധാന ചുമതല ഏൽപ്പിക്കാറുണ്ട്. അതാണ് പി എസ് സിയിലും നടന്നത്. തട്ടിപ്പ് വന്ന വഴിയും ഇതു തന്നെയാണ്.കമ്മീഷൻ വിചാരിക്കാതെ പി എസ് സിയിൽ ഒരു തീരുമാനവും എടുക്കാൻ കഴിയില്ല. എന്നിട്ടും ഉദ്യേഗസ്ഥരിൽ മാത്രം ആരോപണമുന എത്തിക്കുന്നു. ഇതിലാണ് മന്ത്രിക്ക് സംശയം.


പി.എസ്.സിയിലെ പരിശോധനയും തെളിവെടുപ്പും പൂർത്തിയായെന്നാണ് വിവരം. പി.എസ്‌.സി ആസ്ഥാനത്ത് ഒരാഴ്ച നീണ്ട തെളിവെടുപ്പിൽ ഓൺ സ്ക്രീൻ മാർക്കിങ്ങുമായി ബന്ധപ്പെട്ട രേഖകളടക്കം ശേഖരിച്ചിട്ടുണ്ട്.


കേരള പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാനും 15 അംഗങ്ങളും ഉൾപ്പെടെ 16 പേരുടെ ശമ്പളത്തിനായി പ്രതിമാസം 58,51,720 രൂപ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കുകൾ. 2025 ജനുവരി 1 മുതൽ നടപ്പാക്കിയ ശമ്പളപരിഷ്കരണത്തിന് ശേഷമുള്ള കണക്കുകളാണിത്.പി.എസ്.സി ചെയർമാന്റെ അടിസ്ഥാന ശമ്പളം 2,24,100 രൂപയാണ്. ഇതിന് പുറമെ 1,34,460 രൂപ ക്ഷാമബത്തയും 10,000 രൂപ വീട്ടുവാടക അലവൻസും ഉൾപ്പെടുന്നതോടെ പ്രതിമാസ ശമ്പളം 3,68,560 രൂപയാകും.


ഒരു പി.എസ്.സി അംഗത്തിന്റെ അടിസ്ഥാന ശമ്പളം 2,19,090 രൂപയാണ്. ഇതിന് പുറമെ 1,31,454 രൂപ ക്ഷാമബത്ത, 10,000 രൂപ വീട്ടുവാടക അലവൻസ്, 5,000 രൂപ കാർ അലവൻസ് എന്നിവ ചേർന്ന് പ്രതിമാസം 3,65,544 രൂപ ലഭിക്കുന്നു.15 അംഗങ്ങൾക്കായി മാത്രം പ്രതിമാസം 54,83,160 രൂപ ശമ്പളമായി ചെലവഴിക്കുന്നു. ചെയർമാന്റെ ശമ്പളവും ചേർത്താൽ ആകെ 58,51,720 രൂപയാണ് പി.എസ്.സി പ്രതിമാസം ഈ ഇനത്തിൽ ചെലവഴിക്കുന്നത്.പി.എസ്.സി ആസ്ഥാനത്തും വിവിധ ജില്ലാ ഓഫീസുകളിലുമായി ആകെ 1,873 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇതിൽ 1,777 പേർ സ്ഥിരം ജീവനക്കാരും 96 പേർ താൽക്കാലിക ജീവനക്കാരുമാണ്.


അതേസമയം,2016 മുതൽ 2026 ഏപ്രിൽ 30 വരെ കഴിഞ്ഞ പത്ത് വർഷത്തിനിടെ പി.എസ്.സി ആകെ 3,15,834 നിയമന ശുപാർശകൾ നൽകിയിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ നിയമന ശുപാർശകൾ നടന്നത് 2017-ലാണ്. ആ വർഷം മാത്രം 35,911 ശുപാർശകൾ പി.എസ്.സി നൽകിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.


സമീപകാലത്ത് പി.എസ്.സി പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണങ്ങളും അന്വേഷണങ്ങളും ചർച്ചയാകുന്നതിനിടെയാണ് ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളച്ചെലവും നിയമന കണക്കുകളും വീണ്ടും ശ്രദ്ധേയമാകുന്നത്.


കർണാടകത്തിലും പി എസ് സി ചെയർമാനെ ഗവർണർ സസ്‌പെന്റ് ചെയ്തിരുന്നു. എന്നാൽ അധികാര ദുർവിനിയോഗം, സ്വജനപക്ഷപാതം എന്നീ കുറ്റങ്ങൾ ചുമത്തി കർണാടക പബ്ലിക് സർവിസ് കമ്മീഷൻ ചെയർമാൻ ശിവശങ്കരപ്പ സാഹുക്കറെ സസ്‌പെൻഡ് ചെയ്ത ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ടിന്‍റെ ഉത്തരവ് കർണാടക ഹൈകോടതി റദ്ദാക്കി.


ഏഴ് ദിവസത്തിനുള്ളിൽ സാഹുക്കറിനെ കെ.പി.എസ്‌.സി ചെയർമാനായി പുനര്‍ നിയമനം നടത്തണമെന്നും കോടതി അധികാരികൾക്ക് നിർദേശം നൽകി. ഗവർണറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സാഹുക്കർ സമർപ്പിച്ച ഹരജി പരിഗണിച്ച ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് ചൊവ്വാഴ്ചയാണ് വിധി പ്രഖ്യാപിച്ചത്. സിംഗിൾ ബെഞ്ച് ഹരജി ഭാഗികമായി അനുവദിക്കുകയും ജൂലൈ 10 ന് ഗവർണർ പുറപ്പെടുവിച്ച സസ്‌പെൻഷൻ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. മന്ത്രിസഭയുടെ തീരുമാനപ്രകാരം ഗവർണർ നടപടിയെടുക്കണമെന്ന് കോടതി നിരീക്ഷിച്ചു.


സാഹുക്കറെ സസ്‌പെൻഡ് ചെയ്യാൻ സംസ്ഥാന മന്ത്രിസഭ ഉപദേശിക്കുകയോ ശിപാർശ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവിന്‍റെ ഔദ്യോഗിക പകർപ്പ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ സാഹുക്കറെ കെ.പി.എസ്‌.സി ചെയർമാനായി പുനര്‍ നിയമനം നടത്തണമെന്നും കോടതി നിർദേശിച്ചു. അദ്ദേഹത്തിന് സ്ഥാനത്ത് തുടരാനും എല്ലാ അധികാരങ്ങളും വിനിയോഗിക്കാനും സ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും സ്വീകരിക്കാനും കഴിയുമെന്ന് കോടതി പറഞ്ഞു. കേരളത്തിന് സമാനമായ തട്ടിപ്പാണ് കർണാടകത്തിലും നടന്നത്.


കഴിഞ്ഞ അഞ്ച് വര്‍ഷം കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ നടന്നത് സമാന്തര റാങ്ക് കച്ചവടമെന്ന സംശയങ്ങള്‍ ബലപ്പെടുന്ന റിപ്പോർട്ടാണ് അന്വേഷണ സംഘം പുറത്തുവിട്ടത്. . പി.എസ്.സി. അംഗങ്ങളും ഒരുവിഭാഗം ഉദ്യോഗസ്ഥരും ഭരണാനുകൂല സംഘടനാ നേതാക്കളും ചേര്‍ന്ന് ഉദ്യോഗാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി നടത്തിയ വഴിവിട്ട ഇടപാടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എന്നാല്‍ സംസ്ഥാനത്ത് ഭരണം മാറിയതോടെ, കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മുഴുവന്‍ പിന്‍വാതില്‍ നിയമനങ്ങളും അട്ടിമറികളും പുറത്തുകൊണ്ടുവരാന്‍ കടുത്ത അന്വേഷണത്തിനാണ് പുതിയ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതോടെ പി.എസ്.സി. ആസ്ഥാനത്തെ ഉന്നതര്‍ക്ക് ആധിയായി.


ആസൂത്രണ ബോര്‍ഡിലെ മൂന്ന് ചീഫ് തസ്തികകളിലേക്കുള്ള റാങ്ക് പട്ടികയിലെ ഗുരുതരമായ ക്രമക്കേടുകള്‍ പുറത്തുവന്നതോടെയാണ് പി.എസ്.സി.യുടെ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പി.എസ്.സി. നടത്തിയ ഒട്ടേറെ പ്രധാന പരീക്ഷകളും അഭിമുഖങ്ങളും ഇതോടെ സംശയനിഴലിലായി. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഡിവൈ.എസ്.പി. തുടങ്ങിയ മുന്‍നിര റാങ്ക് പട്ടികകള്‍ക്കെതിരെ നേരത്തെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് അടിവരയിടുന്നതാണ് പുതിയ കണ്ടെത്തലുകള്‍. ഉയരുന്ന എല്ലാ പരാതികളും മുന്‍പൊക്കെ പുച്ഛിച്ചു തള്ളാറുള്ള പി.എസ്.സി.ക്ക്, ഇത്തവണ തെളിവുകള്‍ സഹിതം പുറത്തുവന്നതോടെ ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുകയല്ലാതെ മറ്റു വഴികളില്ലാതായി. ഇതിന് പുറമേ സംസ്ഥാന സര്‍ക്കാരും പ്രത്യേക അന്വേഷണം നടത്തിയേക്കും.


കേരളത്തിലെ സിവില്‍ സര്‍വീസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കെ.എ.എസ്. പട്ടികയിലും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പട്ടികയിലും കൂട്ടത്തോടെ എല്‍.ഡി.എഫ്. പ്രവര്‍ത്തകരും അനുഭാവികളും കടന്നുകൂടിയതില്‍ നേരത്തെ തന്നെ വലിയ ദുരൂഹതകള്‍ ഉയര്‍ന്നിരുന്നു. അര്‍ഹരായ നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികളെ പിന്തള്ളിയാണ് രാഷ്ട്രീയ സ്വാധീനമുള്ളവര്‍ റാങ്ക് പട്ടികയുടെ മുന്‍നിരയില്‍ ഇടംപിടിച്ചത്. അന്ന് പ്രതിപക്ഷ സംഘടനകള്‍ ഇതിനെതിരെ ശക്തമായി രംഗത്തുവന്നുവെങ്കിലും അധികാര ഹുങ്കില്‍ അന്നത്തെ സര്‍ക്കാരോ പി.എസ്.സി. നേതൃത്വമോ ഇത് കേട്ടഭാവം നടിച്ചില്ല. എന്നാല്‍ ഭരണം മാറിയ സാഹചര്യത്തില്‍ ഈ തസ്തികകളിലെ നിയമനങ്ങളെക്കുറിച്ച് സമഗ്രമായ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യമാണ് ഇപ്പോള്‍ ശക്തമാകുന്നത്.


പി.എസ്.സി. ചട്ടപ്രകാരം അഭിമുഖം പൂര്‍ത്തിയാകാതെ ഒരു പരീക്ഷയുടെയും മാര്‍ക്കുകള്‍ പുറത്തുവിടാനോ ആര്‍ക്കും കൈമാറാനോ പാടില്ലെന്ന കര്‍ശന നിയമമുണ്ട്. എന്നാല്‍ ഇടത് ഭരണകാലത്ത് ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ച് രാഷ്ട്രീയക്കാരായ പി.എസ്.സി. അംഗങ്ങള്‍ പരീക്ഷാ മാര്‍ക്കുകള്‍ മുന്‍കൂട്ടി കൈവശപ്പെടുത്തുന്നത് പതിവാക്കിയിരുന്നു. തങ്ങള്‍ക്ക് താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് രേഖാമൂലമുള്ള പരീക്ഷയില്‍ എത്ര മാര്‍ക്കുണ്ടെന്ന് മനസ്സിലാക്കിയ ശേഷം, അവരെ റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിക്കാന്‍ അഭിമുഖ പരീക്ഷയില്‍ വാരിക്കോരി മാര്‍ക്ക് നല്‍കുന്ന തന്ത്രമാണ് ഇവര്‍ പയറ്റിയത്. യോഗ്യതയുള്ളവര്‍ അഭിമുഖത്തില്‍ മാര്‍ക്ക് കുറഞ്ഞ് പുറത്തുപോയപ്പോള്‍, നേതാക്കളുടെ സ്വന്തക്കാര്‍ സിവില്‍ സര്‍വീസിന്റെ അമരത്തേക്ക് കയറിപ്പറ്റി.


രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകള്‍ പി.എസ്.സി.യുടെ സ്വതന്ത്ര സ്വഭാവത്തെ എത്രത്തോളം തകര്‍ത്തുവെന്നതിന് വ്യക്തമായ തെളിവാണ് ഇപ്പോള്‍ വിവാദമായ ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള അഭിമുഖം. ഈ തസ്തികയിലേക്ക് കഴിഞ്ഞ തവണ നടന്ന അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് മൂന്ന് പി.എസ്.സി. അംഗങ്ങള്‍ തന്നെ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കാനായി അത്രമാത്രം കടുത്ത സമ്മര്‍ദ്ദമാണ് ഈ അംഗങ്ങള്‍ക്ക് മേല്‍ ഉണ്ടായത്. ഒടുവില്‍ വഴിവിട്ട കളികള്‍ക്ക് കൂട്ടുനില്‍ക്കാന്‍ താല്പര്യമില്ലാതെയാണ് ചില അംഗങ്ങള്‍ അഭിമുഖ പാനലില്‍ നിന്ന് ഒഴിഞ്ഞുമാറിയത്.


പി.എസ്.സി.യിലെ ഇടത് സംഘടനകളുടെ തന്നിഷ്ടം ഈ മാസം 18-ന് നടന്ന ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ റിസര്‍ച്ച് ഓഫീസര്‍ തസ്തികയിലേക്കുള്ള പരീക്ഷയിലും ആവര്‍ത്തിച്ചതായാണ് ഉദ്യോഗാര്‍ത്ഥികളുടെ പരാതി. ഉദ്യോഗാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിക്കാതെ സിലബസ് അപ്പാടെ മാറ്റുകയും മാര്‍ക്ക് വെയ്‌റ്റേജ് അട്ടിമറിക്കുകയും ചെയ്തു. അതിലുപരിയായി, പരീക്ഷയിലെ 100 ചോദ്യങ്ങളില്‍ 54 ചോദ്യങ്ങള്‍ക്കും ശരിയുത്തരം 'ബി' ഓപ്ഷന്‍ മാത്രമായി നിശ്ചയിച്ചതിന് പിന്നിലും ചില പ്രത്യേക ഉദ്യോഗാര്‍ത്ഥികളെ സഹായിക്കാനുള്ള ഗൂഢാലോചനയുണ്ടെന്നാണ് ആക്ഷേപം.


വൻ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങൾ നീങ്ങി കൊണ്ടിരിക്കുന്നത് . പിണറായി നിയമിച്ച കമ്മീഷനെ ഒഴിവാക്കി തത്കാലം ഉദ്യോഗസ്ഥരുടെ തലയിൽ കുറ്റമെല്ലാം ചാരാനുള്ള നീക്കമാണ് പ്രഗൽഭനായ ആഭ്യന്തരമന്ത്രി എന്ന് ഇതിനകം പേരെടുത്ത രമേശ് ചെന്നിത്തല പൊളിക്കുന്നത്.അദ്ദേഹത്തിൻറെ പരിശ്രമങ്ങൾക്ക് പക്ഷേ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണ ആവശ്യമാണ്. 10 കൊല്ലം സംസ്ഥാനം ഭരിച്ച പിണറായി വിജയൻറെ അടിമകളെ പോലെയാണ് പോലീസുകാരിൽ ചിലർ പെരുമാറുന്നത്. ഇക്കാര്യം പക്വമതിയായ ചെന്നിത്തലയ്ക്ക് നന്നായി അറിയാം. ആരെയും പിണക്കാതെ മികച്ച ഉദ്യോഗസ്ഥരെ കണ്ടെത്തി പി എസ് സി യിലെ ഭരണകർത്താക്കളെ നിയമത്തിനു മുൻപിൽ എത്തിച്ചു കയ്യാമം വെച്ച് ജയിലിൽ അടയ്ക്കുക എന്ന ലക്ഷ്യവുമായാണ് ആഭ്യന്തര മന്ത്രിയും സർക്കാരും മുന്നോട്ടു നീങ്ങുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെഹ്‌റു ട്രോഫി ജലോത്സവം... ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി... എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി  (18 minutes ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്.... പവന് 880 രൂപയുടെ വർദ്ധനവ്  (25 minutes ago)

മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു....    (31 minutes ago)

പി എസ് സിപരീക്ഷാ തട്ടിപ്പ്; സർക്കാരിന്റെ വിവിധ സുപ്രധാന സീറ്റുകളിലിരുന്ന് സി പി എമ്മുകാരെ സഹായിക്കാൻ കരുക്കൾ നീക്കം ; പൊളിച്ചടക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (56 minutes ago)

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരുക്ക്  (1 hour ago)

ഐ.എസ്.ആർ.ഒ മുൻ മേധാവി എസ്. സോമനാഥിനെ ആർ.ബി.ഐ ബോർഡിൽ നിയമിച്ചു  (1 hour ago)

ഗുരുവായൂരിൽ ഞായറാഴ്ച കല്യാണമേളം....  (1 hour ago)

അന്തർ സംസ്ഥാന പാതകളിൽ കെ.എസ്.ആർ.ടി.സിക്ക് ടോൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (2 hours ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാർ... പേരാമം​ഗലത്ത് വിവാഹ ആവശ്യത്തിനായുള്ള സ്വർണം കവർച്ച ചെയ്ത നിലയിൽ  (2 hours ago)

ബംഗ്ലാദേശ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ് മിർസ ഫക്രുൽ ഇസ്ലാം ആലംഗീറിന് വിജയം  (2 hours ago)

വെള്ളിയാഴ്ച നക്ഷത്രഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ സമ്പൂർണ്ണ ഫലങ്ങൾ!  (3 hours ago)

വനിത ഹോക്കി ലോകകപ്പ്... ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഇന്ത്യ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി  (3 hours ago)

ശർക്കരവരട്ടി വീട്ടിൽ തയ്യാറാക്കാം...  (3 hours ago)

ദേവസ്വം ക്ഷേത്രങ്ങളിലെ സ്വർണത്തിന്റെ കണക്ക് ഡിജിറ്റലൈസ് ചെയ്യണമെന്ന് ശുപാർശ ചെയ്തുകൊണ്ട് മന്ത്രിക്ക് റിപ്പോർട്ട് നൽകി ദേവസ്വം സെക്രട്ടറി  (3 hours ago)

ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യയുടെ പി വി സിന്ധുവും പുറത്ത്...  (4 hours ago)

Malayali Vartha Recommends