Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു

21 AUGUST 2026 06:29 PM IST
മലയാളി വാര്‍ത്ത

More Stories...

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം

 ഇന്‍സ്റ്റഗ്രാം വൈറല്‍ താരം അമ്മുക്കുട്ടി അമ്മൂമ്മ വിട വാങ്ങി. കോട്ടയം അയ്മനം സ്വദേശിയായ അമ്മുകുട്ടിക്ക് (106) വയസ്സായിരുന്നു. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്നു. ചെറുമകള്‍ ഗോപികയുടെ ഇന്‍സ്റ്റഗ്രാം പേജ് 'ഗോപികാസ് ഗ്യാലറീസി'ലൂടെയാണ് കാഴ്ചക്കാര്‍ അമ്മുക്കുട്ടിയെ കേട്ടിരുന്നത്.

വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കിടപ്പിലായിരുന്നതിനെ തുടര്‍ന്ന് ഏതാനും ആഴ്ചകളായി വിഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നില്ല. ചെറുമകള്‍ ഗോപികയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മലയാളികള്‍ അമ്മുക്കുട്ടി അമ്മൂമ്മയെ കേട്ടത്. ഗോപിക തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ മരണവിവരം പുറത്തുവിട്ടത്.

ഈ പ്രായത്തിലും കൊച്ചുമകളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വിശേഷങ്ങള്‍ പറഞ്ഞ് വളരെ ആക്ടീവായിരുന്നു അമ്മുക്കുട്ടി അമ്മൂമ്മ.

കടുത്ത മോഹന്‍ലാല്‍ ആരാധികയാണ് അമ്മുക്കുട്ടി അമ്മൂമ്മ. മോഹന്‍ലാലിനെ നേരില്‍ കാണണമെന്ന ആഗ്രഹം അമ്മൂമ്മ നേരത്തെ പങ്കുവെച്ചിരുന്നു. അമ്മൂമ്മയ്ക്ക് മോഹന്‍ലാല്‍ പിറന്നാള്‍ ആശംസകള്‍ അറിയിക്കുന്ന വീഡിയോയും വൈറല്‍ ആയിരുന്നു. കോട്ടയത്ത് ചിത്രീകരണത്തിന് എത്തുമ്പോള്‍ നേരില്‍ കാണാമെന്നും അമ്മൂമ്മയ്ക്ക് മോഹന്‍ലാല്‍ വാക്ക് നല്‍കിയിരുന്നു.

 പേര് പറയാന്‍ പറഞ്ഞാല്‍, സിപി അമ്മുക്കുട്ടിയമ്മ എന്ന പറഞ്ഞിരുന്ന അമ്മൂമ്മ, പേര് ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന വിഡിയോകള്‍ വൈറലായിരുന്നു. ഒപ്പം പഴയ കാലത്തെ ജീവിതവും അനുഭവങ്ങളും പല ഘട്ടങ്ങളിലായി അമ്മൂമ്മ പങ്കുവച്ചിരുന്നു.

കടുത്ത മോഹന്‍ലാല്‍ ആരാധികയായ മുത്തശ്ശി താരത്തെ നേരില്‍ കാണണമെന്ന വലിയ ആഗ്രഹം ബാക്കിയാക്കിയാണ് വിടവാങ്ങുന്നത്. തന്റെ ആരാധികയെക്കുറിച്ച് അറിഞ്ഞ മോഹന്‍ലാല്‍ അമ്മൂമ്മയുമായി വിഡിയോ കോളിലൂടെ സംസാരിച്ചത് വൈറലായിരുന്നു. കോട്ടയത്ത് ചിത്രീകരണത്തിന് എത്തുമ്പോള്‍ നേരില്‍ കാണാം എന്നും അമ്മൂമ്മയ്്ക്ക് വാക്കു നല്‍കിയിരുന്നു.

ഒരു നൂറ്റാണ്ടിലേറെ നീണ്ട ജീവിത യാത്രയില്‍ കണ്ടതും അറിഞ്ഞതുമായ കഥകളും പഴഞ്ചൊല്ലുകളും അനുഭവകഥകളും ഗുണപാഠങ്ങളും അമ്മുക്കുട്ടി അമ്മൂമ്മ കട്ടിലില്‍ കിടന്ന് പറയുമ്പോള്‍ മലയാളി സോഷ്യല്‍ മീഡിയ ഇടമാകെ കൗതുകത്തോടെ അത് കേട്ടുനില്‍ക്കുന്ന കുഞ്ഞുങ്ങളായി. തന്റെ സ്‌കൂളില്‍പ്പോക്ക് വിശേഷങ്ങളും പ്രണയവും കോട്ടയം അയ്മനത്തെ വിശേഷങ്ങളും ഇമ്പത്തോടെ പറഞ്ഞുതരുന്ന മുത്തശ്ശിക്ക് ഇന്‍സ്റ്റഗ്രാമില്‍ നിരവധി ആരാധകരാണുള്ളത്.
   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (47 minutes ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (2 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (2 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (2 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (2 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (2 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (2 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (2 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (3 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (3 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (3 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

Malayali Vartha Recommends