Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി

24 AUGUST 2026 09:21 PM IST
മലയാളി വാര്‍ത്ത

സെപ്തംബര്‍ അഞ്ചിന് വീണ്ടും സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ഇന്ത്യാ ഗേറ്റില്‍ നിന്ന് സെപ്തംബര്‍ അഞ്ചിന് മാര്‍ച്ച് നടത്താനാണ് തീരുമാനം. ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്കാണ് മാര്‍ച്ച് നടത്തുന്നത്. ഇന്നുച്ചക്ക് ചേര്‍ന്ന സിജെപി യോഗത്തിന് പിന്നാലെയാണ് തീരുമാനം.

ജന്തര്‍ മന്ദറിലെ സിജെപി പ്രതിഷേധം അവസാനിപ്പിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വീണ്ടും പ്രതിഷേധസമരം സംഘടിപ്പിക്കുന്നത്. പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്തിയ എഫ്‌ഐആറുകള്‍ റദ്ദാക്കുക, നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക എന്നതായിരുന്നു സിജെപി മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍. ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളും മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് സിജെപി അറിയിച്ചിട്ടുണ്ട്.

അതേസമയം അനുമതിയില്ലാതെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശിച്ച് അദ്ധ്യാപകരെ ഭീഷണിപ്പെടുത്തുകയും ക്ലാസ് തടസപ്പെടുത്തുകയും ചെയ്തുവെന്ന പേരില്‍ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയ്ക്കും അഞ്ച് പേര്‍ക്കുമെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലായിരുന്നു സംഭവം നടന്നത്.

സ്‌കൂള്‍ ഠീക് കരോ' (സ്‌കൂളുകള്‍ ശരിയാക്കുക) ക്യാമ്പയിന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ദീപ്‌കെ വിവാദത്തിലായത്. ലാത്തൂരില ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ അനുമതിയില്ലാതെ അകത്ത് കടന്ന സംഘം അദ്ധ്യാപകരുമായി തര്‍ക്കിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (43 minutes ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (53 minutes ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (1 hour ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (2 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (2 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (2 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (3 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (4 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (6 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (6 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (6 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (6 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (7 hours ago)

Malayali Vartha Recommends