Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

24 AUGUST 2026 10:38 PM IST
മലയാളി വാര്‍ത്ത

ഈ ഓണത്തിന് എല്ലാവരും സന്തോഷം ആയി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്‌യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. തിരുവനന്തപുരത്ത് ഓണം വാരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നിരിക്കുന്ന തുക മുഴുവന്‍ ചിലവാക്കണം. ഈ പണം മാര്‍ക്കറ്റില്‍ ഉണ്ടാകും കൂടുതല്‍ ടാക്‌സ് ഉണ്ടാകും. അങ്ങനെ മണി സര്‍കുലേഷന്‍ ഉണ്ടാകും. അതാണ് വേണ്ടത്.

ഓണക്കാലമാണ് പ്രകൃതിയുടെ മനോഹാരിത മുഴുവന്‍ ജീവിതത്തിലും ഉണ്ടാകണം. അതാണ് എല്ലാവരുടെയും ആഗ്രഹം. ഓണാനുഭവങ്ങള്‍ വരുന്ന കാലത്തും തുടരണം. ലോകത്തിന് മുന്നില്‍ അത് അവതരിപ്പിക്കാന്‍ കഴിയണം. ലോകത്തിന്റെ മുന്നില്‍ ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. അതിന് എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യും. കായലും കരയും ബന്ധിപ്പിച്ച് കൊണ്ടുള്ള ഇന്റെഗ്രെറ്റഡ് ടൂറിസം പദ്ധതി കൊണ്ടുവരും. മിനിമം മൂന്ന് ദിവസം മുതല്‍ ഒരാഴ്ചവരെ ഒരു ടുറിസ്റ്റ് കേരളത്തില്‍ വന്നാല്‍ ചിലവഴിക്കാന്‍ ആകണം അതാണ് ലക്ഷ്യം. ബീച്ച് ടൂറിസം, റിവര്‍ ഫോറെസ്റ്റ് ടൂറിസം പ്രൊമോട്ട് ചെയ്യാന്‍ ആകണം.

ഇന്റര്‍നാഷണല്‍ മാരിടൈം മ്യുസിയം ഉണ്ടാകും. കേരളത്തില്‍ ഫിലിം സിറ്റി ഉണ്ടാകും തലസ്ഥാന നഗരത്തിനായി വിപുലമായ പദ്ധതി ഉണ്ടാകും. ആ പ്രഖ്യാപനം അടുത്ത് ഉണ്ടാകും. അതൊരു സസ്‌പെന്‍സ് ആയിരിക്കട്ടെ. സമഗ്രമായ ടൂറിസം പദ്ധതിയാണ് കേരളത്തിന്റെ സ്വപ്നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണം മലയാളികളുടെ ജീവിതത്തിന്റെ ഭാഗമെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. കാലം, വേഷം രൂപം ഭാവങ്ങള്‍ക്ക് അതീതം. മഹാബലി എന്നൊരു പേര് ഓര്‍ക്കണം. അദ്ദേഹം ഭരിച്ചിരുന്ന സമയത്ത് സമത്വം ഉണ്ടായിരുന്നു. അന്ന് കേരളം എന്തായിരുന്നു എന്നത് മാറി മാറി വരുന്ന മുഖ്യമന്ത്രിമാര്‍ക്ക് ഉദാഹരണം.ഒരു നല്ല ഭരണാധികാരി കാലങ്ങള്‍ക്ക് അതീതമായി ആഘോഷിക്കപ്പെടും. അതിന് ഉദാഹരണം ആണ് മഹാബലി. കേരളം ടൂറിസത്തിന്റെ കാര്യത്തില്‍ മുന്നില്‍. ടൂറിസം എവിടെ ഉണ്ടോ അവിടെ ലഹരി ഉണ്ടാകും. അവിടെ ആണ് സര്‍ക്കാര്‍ കൊണ്ട് വന്ന തൂഫാന്‍ പദ്ധതിയുടെ പ്രാധാന്യം. യുവതലമുറയെ ലഹരിയില്‍ നിന്ന് കരകയറ്റാന്‍ തൂഫാന് കഴിയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (10 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (16 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (23 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (1 hour ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (2 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (4 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (7 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (7 hours ago)

Malayali Vartha Recommends