ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്

ഓണക്കച്ചവടത്തില്‍ കഴിഞ്ഞ 33 ദിവസത്തിനിടെ സപ്ലൈകോയിലെ വില്പന 391.75 കോടി രൂപ കടന്നു. ആഗസ്റ്റ് 24 ഉച്ചവരെയുള്ള കണക്കാണിത്. ആഗസ്റ്റ് ഒന്നുമുതലുള്ള വിറ്റുവരവ് മാത്രം 320 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് ആഗസ്റ്റ് ഒന്നുമുതല്‍ സെപ്തംബ ര്‍ നാല് വരെ 35 ദിവസത്തെ വിറ്റുവരവ് 385 കോടി രൂപയായിരുന്നു. ഈ വര്‍ഷം ഓണം ഫെയറുകളിലും സപ്ലൈകോ വില്പന ശാലകളിലും തിരക്ക് വര്‍ദ്ധിച്ചതോടെയാണ് 391 കോടി രൂപയുടെ വിറ്റുവര് 33 ദിവസത്തിനിടെ നേടാന്‍ സപ്ലൈകോയ്ക്ക് കഴിഞ്ഞത്.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലെ മെഗാ ട്രേഡ് ഫയറുകളടക്കം ജില്ലാ ഫെയറുകളില്‍ നിന്നുള്ള വിറ്റുവര് നാലുകോടി 65 ലക്ഷം രൂപയാണ്. തിരുവനന്തപുരം മെഗാ ട്രേഡ് ഫെയറില്‍ നിന്നുള്ള വിറ്റുവരവ് മാത്രം 81 ലക്ഷം രൂപയാണ്.
https://www.facebook.com/Malayalivartha






















