Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം

24 AUGUST 2026 10:28 PM IST
മലയാളി വാര്‍ത്ത

ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങുന്നതിനിടെ അമിതവേഗതയിലെത്തിയ ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ജല്‍ഗാവിലാണ് സംഭവം. കന്‍വര്‍ യാത്രയുടെ ഭാഗമായി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങുന്നതിനിടെയാണ് കുട്ടിയെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി ഇടിച്ചുതെറിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പ്രതിഷേധവുമായി രംഗത്തെത്തിയ ജനക്കൂട്ടം ലോറി കത്തിച്ചു.

ജല്‍ഗാവിലെ മമുറാബാദ് റോഡില്‍ പ്രജാനഗറിന് സമീപമാണ് അപകടമുണ്ടായത്. കന്‍വര്‍ യാത്രയുടെ ഭാഗമായി നിരവധി പേര്‍ എത്തുന്ന ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് കുട്ടിയെ അമിതവേഗത്തിലെത്തിയ ലോറി ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു.

അപകടത്തിന് പിന്നാലെ റോഡില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. രോഷാകുലരായ നാട്ടുകാര്‍ കുട്ടിയുടെ മൃതദേഹം റോഡില്‍ വച്ച് പ്രതിഷേധിക്കുകയും ലോറിയ്ക്ക് തീയിടുകയും ചെയ്തു. വിവരമറിഞ്ഞ് വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കാന്‍ അഗ്‌നിരക്ഷാസേനയും എത്തി. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കും നിസാര പരിക്കേറ്റു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ചികിത്സയ്ക്കായി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ ഡ്രൈവറെ ആശുപത്രിയില്‍ നിന്ന് ഉടന്‍ സ്ഥലത്തെത്തിച്ച് തങ്ങള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ രംഗത്തെത്തി. സ്ഥിതിഗതികള്‍ രൂക്ഷമായതോടെ ലോറി കത്തിക്കൊണ്ടിരിക്കെ തീ അണയ്ക്കാന്‍ ശ്രമിച്ച അഗ്‌നിരക്ഷാസേനയെയും പൊലീസിനെയും ജനക്കൂട്ടം തടഞ്ഞതായാണ് വിവരം. തുടര്‍ന്ന് കൂടുതല്‍ പൊലീസ് സേനയെ പ്രദേശത്ത് വിന്യസിച്ചു. സംഭവത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധവും സംഘര്‍ഷവും കാരണം മമുറാബാദ് റോഡിലെ ഗതാഗതവും തടസപ്പെട്ടു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ പൊലീസ് തുടരുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (11 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (58 minutes ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (1 hour ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (2 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (4 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (6 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (7 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (7 hours ago)

Malayali Vartha Recommends