ജാർഖണ്ഡ് ഉന്നത-സാങ്കേതിക വിദ്യാഭ്യാസ, നഗരവികസന മന്ത്രി സുദിവ്യ കുമാർ സോനു അന്തരിച്ചു

ജാർഖണ്ഡ് ഉന്നത-സാങ്കേതിക വിദ്യാഭ്യാസ, നഗരവികസന മന്ത്രി സുദിവ്യ കുമാർ സോനു(56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച അർദ്ധരാത്രിയോടെ ഗിരിഡി ജില്ലയിലെ മെഴ്സി ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. മുഖ്യമന്ത്രി ഹേമന്ത് സോറൻ, സംസ്ഥാന കാബിനറ്റ് മന്ത്രി സുദിവ്യ കുമാർ എന്നിവർ സോനുവിന്‍റെ അകാല വേർപാടിൽ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.
കുമാറിനെ സമർപ്പിതനായ ജെ.എം.എം നേതാവെന്ന് വിശേഷിപ്പിച്ച പാർട്ടി അദ്ദേഹത്തിന്റെ മരണം പാർട്ടിക്കും സംസ്ഥാന സർക്കാറിനും ജാർഖണ്ഡിനും നികത്താനാകാത്ത നഷ്ടമാണെന്ന് പറഞ്ഞു.
കുമാറിന്റെ പോരാട്ടങ്ങളും സേവനങ്ങളും സംഭാവനകളും എന്നും ഓർമിക്കപ്പെടുമെന്നും ജെ.എം.എം വ്യക്തമാക്കി. കാബിനറ്റ് മന്ത്രിയായി സേവനമനുഷ്ഠിച്ച കുമാർ സോനു ഉന്നത-സാങ്കേതിക വിദ്യാഭ്യാസം, നഗരവികസനം, ടൂറിസം, കല-സാംസ്കാരികം, കായികം, യുവജനക്ഷേമം തുടങ്ങി നിരവധി സുപ്രധാന വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്.
"
https://www.facebook.com/Malayalivartha



























