Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ

05 SEPTEMBER 2026 09:59 PM IST
മലയാളി വാര്‍ത്ത

More Stories...

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ മുന്‍ പാചകത്തൊഴിലാളിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..

പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

പശ്ചിമേഷ്യ വീണ്ടും ഒരു വൻ യുദ്ധത്തിലേക്ക് നീങ്ങുകയാണ്. ഇത്തവണ ലോകത്തിന്റെ കണ്ണ് ഇറാനിലെ സഹ്രോസ് മലനിരകളിലാണ്. ഇറാൻ, ഇറാഖ്, തെക്കുകിഴക്കൻ തുർക്കി എന്നിവടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ മലനിരകൾക്ക് ഏകദേശം 1,600 കിലോമീറ്റർ നീളമുണ്ട്. ഇറാനെതിരെയുള്ള വ്യോമാക്രമണ പരമ്പരയായ 'ഓപ്പറേഷൻ എപ്പിക് ഫ്യൂരി' (Operation Epic Fury) പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ  സഹ്രോസ് മലനിരകൾ (Zagros Mountains)   ലോകത്തിലെ ഏറ്റവും വലിയ ഭൂരാഷ്ട്രതന്ത്ര (Geopolitical) ചർച്ചാകേന്ദ്രമായി മാറിയിരിക്കുകയാണ്

സഹ്രോസ് മലനിരകളുടെ ഭാഗമായ 'പിക്ക്ആക്സ് മൗണ്ടൻ' (Pickaxe Mountain) എന്ന് വിളിക്കപ്പെടുന്ന പാറക്കെട്ടുകൾക്ക് താഴെയാണ് ഇറാന്റെ അതിസുരക്ഷിതമായ പ്രധാന ആണവ പ്രതിരോധ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്. നതാൻസ് യുറേനിയം സംപുഷ്ടീകരണ കേന്ദ്രവും ഇതിന് സമീപമാണ്.

 'പിക്ക്ആക്സ് മൗണ്ടൻ' എന്ന് വിളിക്കപ്പെടുന്ന ഈ മലനിരകൾക്ക് താഴെ, ഭൂമിക്കടിയിൽ ആഴത്തിൽ സ്ഥിതിചെയ്യുന്ന ഇറാന്റെ അതിസുരക്ഷിതമായ ആണവ കേന്ദ്രത്തെ ലക്ഷ്യമിട്ട് അടുത്തുതന്നെ ശക്തമായ ആക്രമണം ഉണ്ടായേക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.

 

 



ഇറാന്റെ യുറേനിയം ശേഖരമുള്ള മലനിര വൈകാതെ തന്നെ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ..നടന്നുകൊണ്ടിരിക്കുന്ന സൈനിക നീക്കങ്ങൾ ഒരു വലിയ പ്രാദേശിക യുദ്ധത്തെ തടയാനാണെന്നാണ് യുഎസിന്റെ വാദം.  ഇറാനിലെ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച നതാന്‍സ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് സമീപമാണ് 'പികാക്‌സ് മൗണ്ടന്‍' സ്ഥിതി ചെയ്യുന്നത്. ഭൂമിക്കടിയില്‍ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന രണ്ട് തുരങ്ക സമുച്ചയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള ഒരു കേന്ദ്രം കൂടിയാണ് ഇത്.


ആണവ കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ യുഎസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.  ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ മാസങ്ങളായി തുടരുന്ന യുദ്ധത്തിന്റെ ലക്ഷ്യം ആണവായുധം സ്വന്തമാക്കുന്നതില്‍ നിന്ന് തെഹ്റാനെ തടയുക എന്നതാണെന്നും  ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.  ഇറാനെതിരെ ഇതുവരെ നടന്ന ആക്രമണത്തെ ട്രംപ് ന്യായീകരിക്കുകയും ചെയ്തു. ഇറാൻ ആണവായുധം നിർമിക്കുന്നത് തടയുക എന്നതായിരുന്നു ആക്രമണത്തിനു പിന്നിലെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു

 ആണവായുധം നിർമിക്കുന്ന തരത്തിലുള്ള ഏതെങ്കിലും നടപടി പിക്ക്ആക്സ്  മൗണ്ടനിലുണ്ടായാൽ അവിടം ആക്രമിക്കുമെന്നും തെറ്റായി എന്തെങ്കിലും സംഭവിച്ചാൽ തിരിച്ചടി കഠിനമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആഴത്തില്‍ സ്ഥിതി ചെയ്യുന്ന പിക്കാക്‌സ് മൗണ്ടയ്നിലെ കേന്ദ്രത്തിലേക്ക് ഇറാന്‍ ആയിരക്കണക്കിന് സെന്‍ട്രിഫ്യൂജുകള്‍ മാറ്റിസ്ഥാപിച്ചതായി ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം സംശയം പ്രകടിപ്പിച്ചതായി 'വാള്‍ സ്ട്രീറ്റ് ജേണല്‍' നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  നതാൻസ് ആണവ നിലയത്തിന് സമീപമുള്ള ഈ മലനിരകളിൽ, കട്ടിയുള്ള ഗ്രാനൈറ്റ് പാറകൾക്ക് 80 മുതൽ 100 മീറ്റർ വരെ ആഴത്തിലാണ് ഈ അതിസുരക്ഷിത ബങ്കർ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ വർഷത്തെ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ തങ്ങളുടെ അതീവ സംപുഷ്ട യുറേനിയം ശേഖരം (ഏകദേശം 400 കിലോഗ്രാം) ഇറാൻ ഈ മലയ്ക്കടിയിലേക്ക് മാറ്റിയതായി പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു

 

 



 സാധാരണ ബങ്കർ തകർക്കുന്ന ബോംബുകൾക്ക് (Bunker busters) പോലും തകർക്കാൻ കഴിയാത്ത തരത്തിലാണ് പ്രകൃതിദത്തമായി ഈ മലനിരകൾ ഈ താവളത്തിന് സംരക്ഷണം നൽകുന്നത്. അതിനാൽ ഇതിന്റെ ടണൽ കവാടങ്ങളെ ലക്ഷ്യമിട്ടോ, അല്ലെങ്കിൽ കമാൻഡോകളെ നേരിട്ട് ഇറക്കിയോ (Boots on the ground) ഈ കേന്ദ്രം നശിപ്പിക്കാൻ യു.എസ് ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.  

ഭൂമിക്കടിയില്‍ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍, സാധാരണ വ്യോമാക്രമണങ്ങളെ അതിജീവിക്കാനുള്ള ശേഷി ഈ കേന്ദ്രത്തിന് കൂടുതലാണെന്നാണ് കരുതപ്പെടുന്നത്. അതിനാല്‍ അവിടേക്ക് ആക്രമണം നടത്താന്‍ അമേരിക്ക തീരുമാനിച്ചാല്‍, അത് ഇറാനുമായുള്ള സംഘര്‍ഷത്തിന്റെ തീവ്രത വര്‍ദ്ധിക്കുന്നതിന് കാരണമായേക്കാം എന്നാണ് വിലയിരുത്തല്‍.

ഇറാനിലെ നതാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് സമീപമാണ് പിക്ക്ആക്സ് മൗണ്ടൻ സ്ഥിതി ചെയ്യുന്നത്. രണ്ടു തുരങ്ക സംവിധാനങ്ങൾ ഇവിടെയുണ്ടെന്നാണ് കരുതപ്പെടുന്നത്. സാധാരണ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ ശേഷിയുള്ളതാണ് ഇവിടുത്തെ സംവിധാനങ്ങളെന്നാണ് നിഗമനം.   പ്രകൃതിദത്തമായ കൂറ്റൻ പാറക്കെട്ടുകൾക്ക് താഴെ, അതിസങ്കീർണമായ രണ്ട് തുരങ്ക സംവിധാനങ്ങളോടെയാണ് ഈ കേന്ദ്രം നിർമിച്ചിരിക്കുന്നത്.

പിക്ക്ആക്സ് മൗണ്ടന്റെ പ്രത്യേകതകൾ എടുത്തു പറയേണ്ടവയാണ്

 1. ആഴത്തിലുള്ള തുരങ്കങ്ങൾ: സാധാരണ വ്യോമാക്രമണങ്ങൾക്കോ പരമ്പരാഗത ബോംബുകൾക്കോ തകർക്കാൻ കഴിയാത്തവിധം ഭൂമിക്കടിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
2. അതിനവീന സെൻട്രിഫ്യൂജുകൾ: മുൻപ് നതാൻസിലുണ്ടായിരുന്ന ആയിരക്കണക്കിന് അത്യാധുനിക സെൻട്രിഫ്യൂജുകൾ ഇറാൻ ഈ ഭൂഗർഭ കേന്ദ്രത്തിലേക്ക് മാറ്റിസ്ഥാപിച്ചതായി ഇസ്രയേലി ഇന്റലിജൻസ് റിപ്പോർട്ട് ചെയ്യുന്നു.
3. സ്ട്രാറ്റജിക് സുരക്ഷ: യുഎസ് തന്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ഈ കേന്ദ്രം തകർക്കുക എന്നത് ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഇതിനാൽ തന്നെ ഇവിടെ ഒരു ആക്രമണം ഉണ്ടായാൽ അത് നിലവിലെ യുദ്ധസാഹചര്യത്തെ ഏറ്റവും ഉയർന്ന തലത്തിലേക്ക് എത്തിക്കും.

ഇറാനിൽ എവിടെ ആര് നീങ്ങിയാലും ഞങ്ങളുടെ റഡാറിലുണ്ട്," എന്ന് ട്രംപ് മുന്നറിയിപ്പ് നൽകുമ്പോൾ, അത് കേവലം ഒരു ഭീഷണിയല്ല മറിച്ച് യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിന്റെ സൂചനയാണെന്നാണ് വിദേശകാര്യ വിദഗ്ധർ വിലയിരുത്തുന്നത്.

അമേരിക്കയുടെ ഇടപെടല്‍ മൂലം കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കിയെന്ന് ആണ് ട്രംപ് അവകാശപ്പെടുന്നത് . അമേരിക്കയുടെ നടപടി ഉണ്ടായിരുന്നില്ലെങ്കില്‍ ഇസ്രായേലും വിശാലമായ മിഡില്‍ ഈസ്റ്റും ഇതിലും ഗുരുതരമായ ഭീഷണി നേരിടേണ്ടി വരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇറാനെതിരെ അമേരിക്കന്‍ അക്രമണം വീണ്ടും ആരംഭിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഹോര്‍മുസിലൂടെ കടന്ന് പേകുന്ന കപ്പലുകള്‍ക്ക് നേരെ ഉള്ള ഇറാന്‍ ആക്രമണത്തെ പ്രതിരോധിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് സെറ്റ്‌കോം പറയുന്നത്.ഹോർമുസ് കടലിടുക്കിലെ സമുദ്ര ഗതാഗതം നിലവിൽ പൂർണമായും അമേരിക്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും, ഇറാന്റെ റഡാർ സംവിധാനങ്ങളും വിമാനങ്ങളും തകർക്കുകയും കടലിൽ അവർ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.


ഇറാൻ ആണവായുധം നിർമിക്കുന്നത് തടയുക എന്നതായിരുന്നു തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും, ആ ലക്ഷ്യം അമേരിക്ക ഇതിനകം നേടിക്കഴിഞ്ഞുവെന്നും പ്രസിഡന്റ് അവകാശപ്പെട്ടു. അമേരിക്കയുടെ ഈ ശക്തമായ ഇടപെടൽ ഇസ്രായേലിനെയും പശ്ചിമേഷ്യയെയും വലിയൊരു ദുരന്തത്തിൽ നിന്നാണ് രക്ഷിച്ചതെന്നും, ഇനി ആണവായുധം നിർമിക്കാൻ ഇറാന് കഴിയില്ലെന്നും ട്രംപ് പറഞ്ഞു. "പികാക്സ് പർവ്വത മേഖലയിൽ ആരെല്ലാം നീങ്ങുന്നുണ്ടെന്നും അവിടെ എന്താണ് നടക്കുന്നതെന്നും വ്യക്തമായി നിരീക്ഷിക്കുന്നുണ്ട്. വൈകാതെ തന്നെ അവിടെ വൻ ആക്രമണം ഉണ്ടായേക്കാം," എന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

സൈനിക നടപടികൾ എന്ന് അവസാനിക്കുമെന്ന് വ്യക്തമാക്കാൻ ട്രംപ് തയാറായില്ലെങ്കിലും, അമേരിക്ക ഇപ്പോൾ പിന്മാറിയാൽ പോലും തകർന്നടിഞ്ഞ സ്വന്തം രാജ്യം തിരികെ കെട്ടിപ്പടുക്കാൻ ഇറാന് ഇനി കുറഞ്ഞത് 25 വർഷത്തോളം വേണ്ടിവരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അഞ്ചുമാസമായി തുടരുന്ന യുഎസ് വ്യോമാക്രമണങ്ങളിലൂടെ ഇറാന്റെ ആണവായുധ സ്വപ്നങ്ങളെ തടയാൻ തങ്ങൾക്ക് സാധിച്ചുവെന്നും, അല്ലെങ്കിൽ അത് ഇസ്രയേലിനും മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്കും വലിയ ഭീഷണിയാകുമായിരുന്നുവെന്നും ട്രംപ് അവകാശപ്പെടുന്നു. എന്നാൽ യുഎസിന്റെ ഈ കടുത്ത നിലപാടുകൾക്ക് മുന്നിലും അടിയറവ് പറയാൻ ഇറാൻ തയാറായിട്ടില്ല.

ഇറാന്റെ പരമാധികാരം ലംഘിച്ചുവെന്നും, വിവിധ പ്രവിശ്യകളിലായി സൈനികേതര അടിസ്ഥാന സൗകര്യങ്ങളെയും സാധാരണക്കാരുടെ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുവെന്നും ആരോപിച്ച് അമേരിക്ക നടത്തിയ ഏറ്റവും പുതിയ ആക്രമണങ്ങളെ ഇറാന്‍ ശക്തമായി അപലപിച്ചു. അമേരിക്കന്‍ ആക്രമണങ്ങളുടെ ഉറവിടവും പിന്തുണയും ആസൂത്രണ കേന്ദ്രങ്ങളുമായി വര്‍ത്തിച്ച പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധ ആക്രമണങ്ങള്‍ ഇറാനിയന്‍ സായുധ സേന നടത്തിയതായും ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചകളിൽ ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോറിന്റെ (ഐആർജിസി) വ്യോമപ്രതിരോധ സംവിധാനങ്ങളെയും റഡാർ നിലയങ്ങളെയും ലക്ഷ്യമിട്ട് യുഎസ് സെൻട്രൽ കമാൻഡ് ശക്തമായ ആക്രമണങ്ങൾ നടത്തിയിരുന്നു. പേർഷ്യൻ ഗൾഫിലെ കപ്പൽ ഗതാഗതത്തിനും യുഎസ് സൈന്യത്തിനും നേരെ ഇറാൻ നടത്തുന്ന നീക്കങ്ങൾക്കുള്ള മറുപടിയാണ് ഇതെന്നാണ് യുഎസിന്റെ വാദം.
 
ഇറാന്റെ അത്യാധുനിക റഡാർ സംവിധാനങ്ങൾ രണ്ടുതവണ തങ്ങൾ തകർത്തുവെന്നും, ഇനിയതവിടെ വീണ്ടും സ്ഥാപിക്കാൻ പോലും ഇറാൻ ഭയപ്പെടുകയാണെന്നും ട്രംപ് അവകാശപ്പെടുന്നു. രാജ്യാന്തര കപ്പൽപ്പാത യായ 'ഹോർമുസ് കടലിടുക്കിലെ' മേധാവിത്വം നിലനിർത്താനും ഇറാന്റെ നാവിക കരുത്ത് ചോർത്താനുമാണ് യുഎസ് സഖ്യസേന ശ്രമിക്കുന്നത്.

യുഎസിന്റെ ഈ നീക്കങ്ങൾക്കെതിരെ കടുത്ത ഭാഷയിലാണ് ഇറാൻ പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ പരമാധികാരത്തെ ലംഘിച്ചുകൊണ്ട് സാധാരണക്കാരുടെ വസതികൾക്കും സിവിൽ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയാണ് യുഎസ് ബോംബിട്ടതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആരോപിക്കുന്നു. ഇതിനു മറുപടിയായി പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി തിരിച്ചടി നൽകിയതായും ഇറാൻ അവകാശപ്പെടുന്നു. സമാധാന ചർച്ചകൾ പൂർണമായും അടയുകയും, ഇരുപക്ഷവും ആക്രമണങ്ങൾ ശക്തമാക്കുകയും ചെയ്യുന്ന ഈ സാഹചര്യം ഒരു വൻ യുദ്ധത്തിലേക്ക് വഴിമാറുമോ എന്ന ഭീതിയിലാണ് ലോകം.

ഒരുവശത്ത് സാമ്പത്തിക ഉപരോധങ്ങളാൽ തകർന്ന സമ്പദ്‌വ്യവസ്ഥയും സ്ഥിരമായ വ്യോമാക്രമണങ്ങളും, മറുവശത്ത് ഭൂമിക്കടിയിൽ ആണവ പ്രതിരോധത്തിന്റെ പുതിയ കോട്ടകൾ തീർക്കുന്ന ഇറാന്റെ തന്ത്രങ്ങളും. പിക്ക്ആക്സ് മൗണ്ടനിലേക്ക് യുഎസിന്റെ അടുത്ത ബോംബുകൾ വീഴുകയാണെങ്കിൽ, അത് ഇറാന്റെ ആണവ സ്വപ്നങ്ങളെ മാത്രമല്ല, പശ്ചിമേഷ്യയുടെ തന്നെ ഭാവിയെയായിരിക്കും എന്നെന്നേക്കുമായി മാറ്റിമറിക്കുക. യുദ്ധത്തിനിടയിൽ സമാധാനത്തിന്റെ സാധ്യതകൾ മങ്ങുമ്പോൾ, അടുത്ത നിമിഷത്തിൽ എന്ത് സംഭവിക്കും എന്ന ചോദ്യത്തോടെ ലോകം ഉറ്റുനോക്കുകയാണ് സഹ്രോസ് മലനിരകളിലേക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (27 minutes ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (35 minutes ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (52 minutes ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (59 minutes ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (1 hour ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (1 hour ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (1 hour ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (1 hour ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (1 hour ago)

കൊല്ലം സുധി മരിച്ച അതേ സ്ഥലത്ത്..കാലൻ ലോറി ഈ അപകടത്തിന് 15 മിനിറ്റ് മുൻപ് അവിടെ സംഭവിച്ചത്.. CCTV  (1 hour ago)

ഫേസ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്ത സംഭവത്തില്‍ കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്  (2 hours ago)

ലോക്കപ്പില്‍ നിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതി പിടിയില്‍  (2 hours ago)

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ മുന്‍ പാചകത്തൊഴിലാളിയുടെ ഭര്‍ത്താവ് അറസ്റ്റില്‍  (3 hours ago)

17 മൊബൈൽ കൺട്രോൾ.. സർ17 ആൻസറിംഗ്; ആരം ടീസർ പുറത്ത്!!!  (4 hours ago)

അതിമനോഹരം; ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്- തരുൺമൂർത്തി - മോഹലാൽ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി!!!!  (4 hours ago)

Malayali Vartha Recommends