ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്

ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കൂടിയായി അനുപം കുമാര്‍രിനെതിരേ വിജിലന്‍സില്‍ പരാതി. അനുപംകുമാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കോഴിക്കോട്ടെ സ്വകാര്യ ക്ലിനിക്കിലും രോഗികളെ ചികിത്സിക്കുന്നുണ്ട്. കോവിക്കോടുള്ള സ്വകാര്യ ക്ലിനിക്ക് അനുപം കുമാറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ളതാണ്. സ്വകാര്യ പ്രാക്ടീസ് എന്നത്, സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് വിലക്കിയിട്ടുള്ളതും, ചച്ച ലംഘനവുമാണ്. ഇത്തരം കേസുകള്‍ പടിക്കപ്പെട്ടാല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും നീക്കുകയും ചെയ്യും. സര്‍ക്കാരിന്റെ ഉന്നത പദവിയിലിരുന്നുകൊണ്ടാണ് ഡോക്ടര്‍ അനുപം കുമാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതെന്നാണ് പരാതി. വിജിലന്‍സ് ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്നാണ് വിവരം. ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ആയിരുന്നപ്പോള്‍ വിദേശ യാത്ര നടത്തിയതുമായി വിവാദമുണ്ടായിരുന്നു. വിദേശത്തായിരുന്നപ്പോഴും അറ്റന്റന്‍സ് രജിസ്റ്ററില്‍ ഒപ്പിട്ടിരുന്നു. ഇത് എങ്ങനെയെന്നതായിരുന്നു അന്നത്തെ വിവാദം.
അതിനു ശേഷമുള്ള വിവാദമാണ് സ്വകാര്യ പ്രാക്ടീസുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്നത്. അതും സ്വന്തം ഭാര്യയുടെ ക്ലിനിക്കില്‍. സര്‍ക്കാര്‍ ജോലിയും ലക്ഷങ്ങള്‍ ശമ്പളവും വാങ്ങുമ്പോഴാണ് പ്രാക്ടീസ് എന്നത് ഗുരുതരമായ കുറ്റമാണ്. സ്വകാര്യ പ്രാക്ടീസ് പണം പറ്റിക്കൊണ്ടാണ് ചെയ്യുന്നത്. ഒന്നുകില്‍ രോഗിയില്‍ നിന്നും വാങ്ങും അല്ലെങ്കില്‍ ക്ലിനിക്കില്‍ നിന്നും വാങ്ങും. ക്ലിനിക്ക് സ്വന്തം ഭാര്യുടേതായതിനാല്‍ അവിടെ നിന്നും വാങ്ങില്ലെന്നുറപ്പിക്കാം. എന്നാല്‍, രോഗിയില്‍ നിന്നും വാങ്ങും എന്നുറപ്പാണ്. അനുപം കുമാര്‍ നേരിട്ട് വാങ്ങിയില്ലെങ്കിലും രോഗിയില്‍ നിന്നും ക്ലിനിക്കുകാര്‍ വാങ്ങുന്ന പണം ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ് ഫീസു കൂടിയാണ്.
കോഴിക്കോട് ക്ലിനിക്കില്‍ അനുപം കുമാര്‍ രോഗികളെ നോക്കാന്‍ ഇരിക്കുമ്പോള്‍ കിട്ടുന്ന പണം അനധികൃതമായി വാങ്ങുന്നതാണ് എന്നതാണ് പരാതിക്കാര്‍ വാദിക്കുന്നത്. സര്‍ക്കാര്‍ പൊതു അവധി ദിവസമായാലും, അല്ലാത്ത ദിവസമായാലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് ചട്ടപ്രകാരം അനുവദനീയമല്ല. ഒരാളില്‍ നിന്നു പോലും പണം പറ്റാനും പാടുള്ളതല്ല. ഇതെല്ലാം മറികടന്നാണ് അനുപം കുമാറിന്റെ ഭാര്യാ ക്ലിനിക്കിലെ സ്വകാര്യ പ്രാക്ടീസ്. വകുപ്പിലെ സ്വകാര്യ പ്രാക്ടീസ് തടയേണ്ട അധികാരി തന്നെ സ്വകാര്യ പ്രാക്ടീസ് നടത്തുമ്പോള്‍ മറ്റുള്ള ഡോക്ടര്‍മാരുടെ കാര്യം പറയേണ്ടതില്ലല്ലോ. ഇതാണ് വിജിലന്‍സിന് പരാതിയായി കിട്ടിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























