ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു

ആശ്രമത്തിന്റെ നാലുനിലകെട്ടിടത്തില്‍നിന്ന് യുവസന്യാസി വീണു മരിച്ചു. ഉത്തര്‍ പ്രദേശിലെ വൃന്ദാവനില്‍ ഗുരുകൃപ കുഞ്ച് ആശ്രമത്തിലെ സന്ത് പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യനായ ദീപക് ലോധി (രസിക് ദുലാരി ശരണ്‍-25) ആണ് നാലുനിലക്കെട്ടിടത്തില്‍നിന്ന് വീണു മരിച്ചത്. മധ്യപ്രദേശിലെ ജബല്‍പുര്‍ സ്വദേശിയായ ലോധിയുടെ തലയ്ക്കും മറ്റ് ശരീരഭാഗങ്ങളിലും ഗുരുതര പരുക്കേറ്റിരുന്നു. സ്വകാര്യഭാഗവും ഛേദിക്കപ്പെട്ട നിലയിലാണ്.
കെട്ടിടത്തില്‍നിന്ന് വീണ് പരുക്കേറ്റ നിലയില്‍ ദീപക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് വിവരം ലഭിച്ചതെന്ന് മഥുര പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ പത്തരയോടെ കെട്ടിടത്തിന്റെ നാലാംനിലയില്‍നിന്ന് ചാടി ദീപക് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
അനിരുദ്ധ് പാണ്ഡെയെന്നാണ് സന്ത് പ്രേമാനന്ദ് മഹാരാജിന്റെ യഥാര്‍ഥ പേര്. വൃന്ദാവനില്‍ ശ്രീ ഹിത് രാധാ കേളീകുഞ്ച് എന്ന പേരില്‍ ആശ്രമം സ്ഥാപിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രശസ്തനായ പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തില്‍ ദിനംപ്രതി നൂറുകണക്കിന് സന്ദര്‍ശകരാണ് എത്തുന്നത്.
https://www.facebook.com/Malayalivartha























