Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..

26 SEPTEMBER 2026 05:13 PM IST
മലയാളി വാര്‍ത്ത

കുറച്ചു കാലങ്ങളായി ഐ എസ് ആർ ഓയിൽ വിക്ഷേപണങ്ങൾ ഒന്നും നടക്കാത്തത് വലിയ ചർച്ചയായിരുന്നു. തുടർച്ചയായ പരാജയങ്ങളെ തുടർന്നാണ് കേന്ദ്രം വിക്ഷേപണം നിർത്തി വച്ചത്. സൈനിക ആവശ്യങ്ങൾക്കും കപ്പൽ, വിമാന ഗതാഗതത്തിനും ഇന്ത്യ സ്വന്തമായി ഉപയോഗിക്കുന്ന ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിലായതോടെ പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം. നാവിക് നിലച്ചാൽ പ്രതിരോധ രംഗത്തെയും ബാധിക്കും.അടിയന്തര സാഹചര്യം പരിഗണിച്ച്, ഗഗൻയാനിന്റെ ആളില്ലാ വിക്ഷേപണം മാറ്റിവച്ച് ഉടൻ നാവിക് ഉപഗ്രഹം വിക്ഷേപിക്കാൻ ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി.

നാല് ഉപഗ്രഹങ്ങൾ ഒരേസമയം ബഹിരാകാശത്ത് സജ്ജമാക്കിയാണ് ജി.പി.എസ് പ്രവർത്തിക്കുന്നത്. രണ്ട് ഉപഗ്രഹങ്ങൾ കാലാവധി കഴിഞ്ഞ് പ്രവർത്തന രഹിതമായതാണ് പ്രതിസന്ധിക്ക് പിന്നിൽ. ആഴ്ചകൾക്കുള്ളിൽ നാവികിന്റെ പുതിയ ഉപഗ്രഹമായ എൻ.വി.എസ്-03 വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം തുടങ്ങി. ജി.എസ്.എൽ.വി എം.കെ.2 പതിപ്പിന്റെ എഫ് -18 റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ സജ്ജമാക്കി. ഉപഗ്രഹനിർമ്മാണം അന്ത്യഘട്ടത്തിലാണ്. പിന്നാലെ എൻ.വി.എസ്-04, എൻ.വി.എസ് -05 എന്നിവയും വിക്ഷേപിക്കുന്നതോടെ നാവിക് പൂർണസജ്ജമാവും. 2.2ടൺ ഭാരമുള്ള ഉപഗ്രഹം പത്തുവർഷം പ്രവർത്തിക്കും.

 

വെറുമൊരു നാവിഗേഷൻ സംവിധാനം എന്നതിലുപരി ഇന്ത്യയുടെ സുരക്ഷാ കാര്യങ്ങളിൽ നാവിക് വലിയ പങ്ക് വഹിക്കുന്നുണ്ട്. മിസൈൽ ഗൈഡൻസ്, നാവിക പ്രവർത്തനങ്ങൾ, സുരക്ഷിതമായ സൈനിക ആശയവിനിമയം, ദുരന്ത നിവാരണം എന്നിവയ്ക്ക് നാവിക് അത്യന്താപേക്ഷിതമാണ്. നിലവിലെ തിരിച്ചടികൾക്കിടയിലും ഐ.എസ്.ആർ.ഒ. രണ്ടാം തലമുറ നാവിക് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനായുള്ള തയ്യാറെടുപ്പിലാണ്. സ്മാർട്ട്‌ഫോണുകളിൽ നാവിക് കൂടുതൽ ലഭ്യമാക്കുന്നതിനായി L1-ബാൻഡ് സിഗ്നലുകൾ കൂടി ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്. പാകിസ്താൻ ബഹിരാകാശത്ത് തങ്ങളുടെ നിരീക്ഷണ കണ്ണുകൾ ശക്തമാക്കുമ്പോൾ,

ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ സംവിധാനം എത്രയും വേഗം പൂർണസജ്ജമാക്കേണ്ടത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്.അമേരിക്കയുടെ ജി.പി.എസ്, റഷ്യയുടെ ഗ്ളാനോസ്, യൂറോപ്പിന്റെ ഗലീലിയോ, ചെെനയുടെ ബെയ്ദു തുടങ്ങിയവയ്ക്ക് പകരമാണ് ഗതിനിർണയ സംവിധാനമായ നാവിക്. 2013ലാണ് തുടങ്ങിയത്. 11 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചെങ്കിലും അറ്റോമിക് ക്ളോക്കിലെ പാകപ്പിഴ മൂലം 7 ഉപഗ്രഹങ്ങൾ പ്രവർത്തനരഹിതമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (17 minutes ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (24 minutes ago)

കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒടുവില്‍ അന്വേഷണത്തിന് പൊലീസ്  (29 minutes ago)

ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ചെന്നിത്തല  (33 minutes ago)

കേരള സര്‍ക്കാര്‍ വെബ് സൈറ്റില്‍ കൈവച്ച് പാക് ഹാക്കര്‍മാര്‍  (39 minutes ago)

തമിഴ്‌നാട്ടില്‍ പൊലീസ് വകുപ്പിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍  (43 minutes ago)

പിണറായിയുടെ പ്രതികരണം പൂര്‍ണ്ണമായും തെറ്റിദ്ധാരണജനകവും, വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് രമേശ് ചെന്നിത്തല  (49 minutes ago)

ഗൊയ്ഥെ സെന്‍ററില്‍ ജര്‍മ്മന്‍ ചലച്ചിത്രം 'റോയ്ബര്‍' സെപ്റ്റംബര്‍ 30 ന് പ്രദര്‍ശിപ്പിക്കും  (2 hours ago)

എഐ കാലവും ടൂറിസം സാധ്യതകളും; പി.സി വിഷ്ണുനാഥ്...  (2 hours ago)

തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...  (3 hours ago)

വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ.  (3 hours ago)

കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...  (4 hours ago)

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി  (6 hours ago)

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും  (6 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....  (7 hours ago)

Malayali Vartha Recommends