ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയതിന് പിതാവിനെതിരെ കേസെടുത്തു

ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗനിര്‍ണയം നടത്തിയതിന് പിതാക്കന്മാര്‍ക്കെതിരെ കേസെടുത്തു. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തുന്നത് തടയുന്നതിനുള്ള 1994ലെ നിയമപ്രകാരം ഇതുവരെ ഡോക്ടര്‍മാര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. ഇത് ആദ്യമായാണ് ഗര്‍ഭസ്ഥ ശിശുവിന്റെ പിതാവിനെതിരെ കേസെടുക്കുന്നത്.
സോളാപൂരില്‍ റോഡ് സൈഡില്‍ ഒരു കാറിനുള്ളിലാണ് ലിംഗിനിര്‍ണയ പരിശോധന നടന്നത്. ലിംഗനിര്‍ണയ പരിശോധനയ്ക്കുള്ള ഉപകരണങ്ങള്‍ കാറിനുള്ളില്‍ എത്തിച്ചായിരുന്നു പരിശോധന. രണ്ട് സ്ത്രീകളാണ് പരിശോധനയ്ക്ക് വിധേയരായത്. രണ്ട് പേരുടെയും ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ കേസെടുത്തു. പരിശോധന നടത്തിയവര്‍ മതിയായ മെഡിക്കല്‍ ഡിഗ്രിയോ മറ്റ് യോഗ്യതകളോ ഇല്ലാത്തവരാണ്.
ഡോ. ഹനുമന്ത് മോര്‍, ഡോ. തുഷാര്‍ ഗാഡെ എന്നിവരാണ് പരിശോധന നടത്തിക്കൊടുത്തത്. എന്നാല്‍ ഇവര്‍ റേഡിയോളജിസ്റ്റുകളോ സോണോളജിസ്റ്റുകളോ അല്ല. സുനിത വിലാസ് ഡാംഗെ, ബാലിക പോപ്പത് ചവാന്‍ എന്നീ യുവതികളാണ് പരിശോധനയ്ക്ക് വിധേയരായത്. പോലീസ് പെട്രോളിംഗിനിടെയാണ് ലിംഗനിര്‍ണയ പരിശോധന ശ്രദ്ധയില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha























