Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഹാരാഷ്ട്രയില്‍ ആറുപേരെ കൊലപ്പെടുത്തി ഫാം ഹൗസിനുള്ളില്‍ കുഴിച്ചിട്ട ഡോക്ടര്‍ അറസ്റ്റില്‍

16 AUGUST 2016 12:45 PM IST
മലയാളി വാര്‍ത്ത

More Stories...

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി

തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് പിന്തുടർന്ന വസ്ത്രധാരണരീതിയെ വിമർശിച്ച് ജനം..പ്രധാനമന്ത്രിയെ കാണാനെത്തിയപ്പോൾ ധരിച്ച ഷർട്ട് അലസമായിട്ടത് സമൂഹമാധ്യമങ്ങളിൽ ചിലരെ ചൊടിപ്പിക്കുകയായിരുന്നു..

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി അംഗീകരിച്ച് ഗവർണർ...കാവൽ മുഖ്യമന്ത്രിയായി തുടരാൻ ആവശ്യം

ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വ്യാപക മഴയും ശക്തമായ കാറ്റും...

ശക്തമായ കാറ്റിലും മഴയിലും ബേത്വ നദിക്ക് കുറുകെ നിർമാണത്തിലിരുന്ന പാലം തകർന്നു വീണ് ആറ് തൊഴിലാളികൾ മരിച്ചു... മൂന്നു പേർക്ക് പരുക്ക്

മഹാരാഷ്ട്രയില്‍ ആറുപേരെ കൊലപ്പെടുത്തി ഫാം ഹൗസിനുള്ളില്‍ കുഴിച്ചിട്ട ഡോക്ടര്‍ അറസ്റ്റില്‍. സന്തോഷ് പോള്‍ എന്ന ഡോക്ടറാണ് കൊലപാതക പരമ്പര നടത്തിയത്. കാണാതായ യുവതിയെ തേടിയുള്ള അന്വേഷണത്തിനിടയിലാണ് പൊലീസ് ഡോ. സന്തോഷ് പോളിന്റെ ഫാം ഹൗസില്‍ എത്തിയത്.

ചോദ്യം ചെയ്യലില്‍ കാണാതായ സ്ത്രീ ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി ഫാം ഹൗസിനുള്ളില്‍ തന്നെ സംസ്‌കരിച്ചിട്ടുണ്ടെന്ന് സന്തോഷ് പോള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുഴിച്ചിട്ട നാലു മൃതദേഹങ്ങള്‍ പൊലീസ് വീണ്ടെടുത്തു. കൊല്ലപ്പെട്ടവരില്‍ അഞ്ചുപേരും സ്ത്രീകളാണ്. 

പുനെയിലെ മകളെ സന്ദര്‍ശിക്കുന്നതിനായി യാത്രതിരിച്ച മംഗള്‍ ജിദ്ധെ എന്ന 49 കാരിയെ കാണാനില്ലെന്ന പരാതിയിലുള്ള അന്വേഷണമാണ് ഡോ. സന്തോഷിലെത്തിയത്. മംഗള്‍ ജിദ്ധെയുടെ ഫോണില്‍ നിന്നുള്ള അവസാന കോള്‍ സന്തോഷിന്റെ നമ്പറിലേക്കായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

മംഗള്‍ ജിദ്ധെയെ തട്ടികൊണ്ടുവന്ന് അമിതഡോസില്‍ മരുന്നു നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഡോക്ടറുടെ സഹായിയും നഴ്‌സുമായ ജ്യോതി മണ്‍ട്രേ പൊലീസിന് മൊഴി നല്‍കി. 

2003 മുതല്‍ കാണാതായവരുടെ മൃതദേഹങ്ങളാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇയാള്‍ ഇതുവരെ ആറുപേരെ മാത്രമാണോ കൊലപ്പെടുത്തിയതെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അവയവ കച്ചവട റാക്കറ്റുമായി സന്തോഷിന് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക പരിശോധന ഫലം എസ്‌ഐടിക്ക്...  (1 minute ago)

സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂൺ ഒന്നിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും...  (57 minutes ago)

നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനവും പൊലീസ് ബാൻഡ് സംഘം വന്ദേമാതരം പൂർണമായി വായിക്കാത്തതിൽ സ്പീക്കറെ അതൃപ്തി അറിയിച്ച് ഗവർണർ ആർ.വി. ആർലേക്കർ  (1 hour ago)

സഹോദര സഹായവും ആഭരണ ഭാഗ്യവും! മകരം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് ബാറ്റിങ് മികവിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ കൂറ്റൻ സ്കോർ മറികടന്ന ഗുജറാത്ത് ടൈറ്റൻസ് രാജകീയമായി ഐ.പി.എൽ ഫൈനലിലേക്ക്...  (1 hour ago)

മുൻ എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി ധനപാലൻ അന്തരിച്ചു  (1 hour ago)

സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിൽ മുൻ പ്രസിഡന്‍റും കോഴിക്കോട് മുൻ മേയറും മുതിർന്ന സി.പി.എം നേതാവുമായിരുന്ന ടി.പി. ദാസൻ അന്തരിച്ചു...  (1 hour ago)

അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 65 കാരന് ദാരുണാന്ത്യം....  (2 hours ago)

സി ബി എസ് ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തിയതിയിൽ മാറ്റം..  (2 hours ago)

കേരളതീരത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ...  (2 hours ago)

സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗശിഗൻ നിയമിതനായി  (2 hours ago)

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

മുൻ മന്ത്രി ടിയു കുരുവിള അന്തരിച്ചു...കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം  (3 hours ago)

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (11 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (11 hours ago)

Malayali Vartha Recommends