ജമ്മു കശ്മീരില്‍ സംഘര്‍ഷത്തില്‍ കോളേജ് അധ്യാപകന് മരിച്ചു
ജമ്മു കശ്മീരില്‍ സംഘര്‍ഷത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റു. കോളേജ് അധ്യാപകനായ ഷാബിര്‍ അഹമദ് മോംഗയാണ് സൈന്യത്തിന്റെ വെടിയേറ്റ് വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചത്.
കശ്മീരിലെ പുല്‍വാമ ജില്ലയില്‍ പ്രതിഷേധക്കാരെ കണ്ടെത്തുന്നതിന് സൈന്യം വീടുകള്‍ തോറും പരിശോധന നടത്തുന്നതിനിടെയാണ് അഹമദ് മോംഗക്ക് വെടിയേറ്റത്.
സൈന്യത്തിന്റെ പരിശോധനക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. വീടുകളില്‍ നടത്തിയിട്ടുള്ള പരിശോധനയില്‍ കഴിഞ്ഞ രാത്രി 28പേരെ സൈന്യം അറസ്റ്റ് ചെയ്തു.
അഹമദ് മോംഗയുടെ മരണത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂക്ഷമാകാനുള്ള സാധ്യത നില നില്‍ക്കുന്നുണ്ട്. സംഭവത്തില്‍ സൈന്യം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ട് 40 ദിവസം പിന്നിട്ടു.
https://www.facebook.com/Malayalivartha