കാവേരി നദീജലതര്‍ക്കകേസ് ഇന്ന് സുപ്രീംകോടതി പരിഗണനയില്‍

കാവേരി നദീജലതര്‍ക്കകേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തമിഴ്‌നാടിന് വെള്ളം നല്‍കില്ലെന്ന നിലപാടില്‍ കര്‍ണാടക ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ഇനി അന്തിമതീരുമാനം സുപ്രീംകോടതിയുടേതാവും. മൂന്നു ദിവസം ആറായിരം ക്യുസെക്‌സ് വെള്ളം നല്‍കണമെന്ന ഉത്തരവിന്റെ സമയപരിധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് കേസില്‍ വീണ്ടും വാദം കേള്‍ക്കുന്നത്.
ഇരുസംസ്ഥാനങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാല്‍ ഇന്നലെ കേന്ദ്രസര്‍ക്കാര്‍ വിളിച്ച യോഗം ഫലം കാണാതെ പിരിഞ്ഞു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും
https://www.facebook.com/Malayalivartha


























