ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

ഒഡീഷയില്‍ ചരക്ക് തീവണ്ടിയും പാസഞ്ചര്‍ ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച കട്ടക്കിലെ കഥാജോഡി റെയില്‍വെ സ്‌റ്റേഷനിലായിരുന്നു സംഭവം. ഭുവനേശ്വര്‍-ഭദ്രാക് പാസഞ്ചര്‍ ട്രെയിനും ചരക്ക് തീവണ്ടിയുമാണ് കൂട്ടിയിടിച്ചത്. സംഭവത്തില്‍ റെയില്‍വെ മന്ത്രി സുരേഷ് പ്രഭു അന്വേഷണത്തിന് ഉത്തരവിട്ടു.
https://www.facebook.com/Malayalivartha


























