80 വയസ്സായിട്ടും അമ്മ മരിക്കുന്നില്ല, വൃദ്ധയെ മകന്‍ തലകീഴായി ഫാനില്‍ കെട്ടിതൂക്കി സ്വിച്ച് ഓണ്‍ ചെയ്തു

വാര്‍ദ്ധക്യമെത്തിയ മാതാപിതാക്കള്‍ ബാധ്യതയായി കാണുന്നവരാണ് ഇന്നത്തെ തലമുറ. അവരെ വൃദ്ധസദനങ്ങളില്‍ കൊണ്ടു തള്ളുന്നതും ഇന്നൊരു പതിവ് കാഴ്ച്ചയാണ്. അതോടൊപ്പം വയോജനങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ഇപ്പോള്‍ തുടര്‍ക്കഥയാവുകയാണ്. സ്വന്തം മക്കള്‍ തന്നെ അവരെ ഉപദ്രവിക്കുന്നുയെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അതിനുള്ള ഏറ്റവും ഒടുവിലത്തെ ഇരയാണ് ഈ 80 വയസ്സുകാരിയായ അമ്മ. ഇവിടെ അമ്മയെ ഉപദ്രവിക്കുക മാത്രമല്ല കൊല്ലാന്‍ കൂടിയാണ് നോക്കിയത്. അതും സ്വന്തം മകനും അയാളുടെ ഭാര്യയും ചേര്‍ന്ന്. മുംബൈയിലാണ് സംഭവം.
80 വയസ്സുള്ള അമ്മ ഇനിയും മരിക്കാത്തതിനാല്‍ മൂന്ന് വര്‍ഷത്തോളമായി തുടരുന്ന ശാരീരിക മാനസിക പീഡനങ്ങള്‍ കഴിഞ്ഞ ദിവസത്തിലാണ് പിടിക്കപ്പെട്ടത്. വൃദ്ധയെ ഫാനില്‍ തലകീഴായി കെട്ടിതൂക്കി ഫാനിന്റെ സ്വിച്ച് ഓണ്‍ ചെയ്യുകയായിരുന്നു. മകനോട് കരഞ്ഞ് അപേക്ഷിക്കുന്ന അമ്മയുടെ നിലവിളി മകളും ഭാര്യയും ചേര്‍ന്ന് മൊബൈല്‍ ഫോണില്‍ റോക്കോര്‍ഡ് ചെയ്തത് ലീക്കായപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. വൃദ്ധയുടെ കാലുകള്‍ ബന്ധിച്ച് ഫാനില്‍ തലകീഴായി കെട്ടിതൂക്കുകയായിരുന്നു മകനും ഭാര്യയും മകളും ചേര്‍ന്ന്. പ്രായമായിട്ടും മരിക്കാത്തതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളമായി ഇവര്‍ ഇത്തരത്തിലുള്ള പീഡനം തുടരുന്നു എന്ന് പറയുന്നു.
വൃദ്ധയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ഒരു സാമൂഹ്യ പ്രവര്‍ത്തക കണ്ടതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ വീഡിയോ കോടതിയില്‍ പോലീസ് ഹാജരാക്കിയിട്ടുണ്ട്.
സുരേന്ദ്ര വൈദ്യ(47), സവിത(45), മകള്‍ ശ്രേയ(20) എന്നിവരെയാണ് സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് പേരെയും പോലീസ് റിമാന്റ് ചെയ്തിരിക്കുകയാണ്.
മാനസിക രോഗമുള്ള അമ്മ വീട്ടില്‍ നിന്നും ഇറങ്ങി പോകുന്നത് പതിവാണെന്നും ആവര്‍ത്തിക്കാത്തിരിക്കാന്‍ പേടിക്കാന്‍ വേണ്ടി ചെയ്തതാണെന്നും സുരേന്ദ്ര വൈദ്യ പോലീസിനു വിശദീകരണം നല്‍കിയത്. എന്നാല്‍ വീഡിയോയില്‍ ഇനിയും നീ മരിക്കില്ലേ എന്ന് വൃദ്ധയോട് ചോദിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ ഉള്ളതായി പോലീസ് പറഞ്ഞു .
https://www.facebook.com/Malayalivartha


























