പാക് സൈനിക മേധാവിയുടെ ഫെയ്‌സ് ബുക്ക് പേജില്‍ അസഭ്യവര്‍ഷം ചൊരിഞ്ഞ മലയാളികള്‍ക്കു നേരെ പാക്കിസ്ഥാന്‍ സൈബര്‍ യുദ്ധം തുടങ്ങി

പാക്കിസ്ഥാന്‍ സൈനിക മേധാവിയുടെ ഫെയ്‌സ് ബുക്ക് പേജില്‍ അസഭ്യവര്‍ഷം ചൊരിഞ്ഞ മലയാളികള്‍ക്കു നേരെ പാക്കിസ്ഥാന്‍ സൈബര്‍ യുദ്ധം തുടങ്ങി. ഇന്ത്യയിലെ ദേശീയ മാധ്യമങ്ങള്‍ക്കാണ് തുടക്കത്തില്‍ പണി കിട്ടിയിരിക്കുന്നത്. മാധ്യമങ്ങളുടെ ഫെയ്‌സ് ബുക്ക് പേജുകളിലാണ് പാക് സൈബര്‍ ഉപയോക്താക്കള്‍ ഇന്ത്യാവിരുദ്ധ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യാ ടുഡേയാണ് ഏറ്റവും കൂടുതല്‍ ആക്രമണത്തിന് ഇരയായിരിക്കുന്നത്.
പാകിസ്ഥാന് സിന്ദാബാദ് വിളിക്കുകയും, പാക് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ പങ്കുവെക്കുകയും ചെയ്യുന്നതിനോടൊപ്പം ചീത്തവിളിക്കുന്നുമുണ്ട്. എട്ടുമുതല്‍ 14വരെ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന പാക് മാധ്യമവാര്‍ത്തകളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഇന്ത്യന്‍ സൈനികരെ പട്ടിയോടും പന്നിയോടുമെല്ലാമാണ് ഇത്തരം കമന്റുകളില്‍ താരതമ്യം ചെയ്തിരിക്കുന്നത്.

പാക് സൈന്യത്തിലെ പി.ആര്‍ മേധാവി ജനറല്‍ അസീം ബജ്‌വിക്കെതിരെ മലയാളികള്‍ അസഭ്യ വര്‍ഷവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരിന്നു. ഇതോടൊപ്പം പാക് സൈന്യത്തെയും നവാസ് ഷെരീഫിനെയും കമന്റ് ബോക്‌സില്‍ പരിഹസിക്കുന്നുണ്ട്.
മീശപ്പുലിമലയില്‍ മഞ്ഞുപെയ്യുന്നത് കണ്ടിട്ടുണ്ടോയെന്നുവരെ മലയാളികള്‍ പാകിസ്ഥാന്റെ ഈ ഉന്നത സൈനിക ഉദ്യോഗസ്ഥനോട് ചോദിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് പാകിസ്ഥാനികള്‍ ദേശീയ മാധ്യമങ്ങളുടെ ഫെയ്‌സ്ബുക്ക് പേജുകളില്‍ ആക്രമണം നടത്തുന്നത്. ടൈംസ് നൗ ഉള്‍പ്പെടെയുള്ള ചാനല്‍ പേജുകളിലും സമാനമായ സ്ഥിതിയാണ് കാണാനാകുന്നത്.
https://www.facebook.com/Malayalivartha


























