അതിര്‍ത്തിയില്‍ ഇന്ന് രാവിലെയും വെടിവയ്പ്പ്, വെടിനിര്‍ത്തല്‍ കരാറില്‍ പാകിസ്ഥാന് പുല്ലുവില

തിരിച്ചടി നല്‍കിയതിന് ശേഷവും അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുന്നു. അതിര്‍ത്തിയില്‍ തുടരെ വെടിവയ്പ്പ് നടത്തുന്നതായി റിപോര്‍ട്ടുകള്‍. ജമ്മു കശ്മീരിലെ അഖ്‌നൂരില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അഖ്‌നൂരിലെ പല്ലന്‍വാല സെക്ടറില്‍ പുലര്‍ച്ചെ നാലോടെയാണ് വെടിവയ്പ്പുണ്ടായത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. വെടിവയ്പ് ഇപ്പോഴും തുടരുകയാണ്.
നൗഗാം, പൂഞ്ച് സെക്ടറുകളിലായി ഇന്നലെമാത്രം രണ്ടു തവണ പാക്കിസ്ഥാന്‍ വെടിവയ്പ് നടത്തി. 20 സൈനികരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ ഉറി ഭീകരാക്രമണത്തിനു മറുപടിയായി നിയന്ത്രണരേഖ കടന്ന് ഇന്ത്യ തിരിച്ചടി നല്‍കിയിരുന്നു.
അതിനു ശേഷം ഇന്നു രാവിലെയും ഇന്ത്യയുടെ അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെപ്പുണ്ടായി. പാക് വെടിവെപ്പുണ്ടായതോടെ ഇന്ത്യന്‍ സൈനികരും ശക്തമായി തിരിച്ചടിച്ചു. വെടിവെപ്പ് ഇപ്പോഴും തുടരുകയാണെന്നാണ് വിവരം വെള്ളിയാഴ്ച പാകിസ്താന്‍ രണ്ടു തവണ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെച്ചിരുന്നു. നിയന്ത്രണരേഖയ്ക്ക് സമീപം പൂഞ്ചിലെ നൗഗാം സെക്ടറിലായിരുന്നു വെടിവെപ് നടന്നത്.
https://www.facebook.com/Malayalivartha


























