Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...


രാജ്യതലസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന സംഭവം..പൊലീസുകാരെന്ന വ്യാജേന എത്തിയ മൂന്നംഗ സംഘം 17കാരിയെ പാര്‍ക്കില്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി...


അംബിക–രാധ തർക്കം.. 46 കോടി എങ്ങനെ പോയി? രാധ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തി..താരകുടുംബത്തിൽ സംഭവിച്ചത്...


ഉപാധികളോടെ ആന്റോ അഗസ്റ്റിന് ജാമ്യം..സന്തോഷിക്കാനായിട്ടില്ല..അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ 37 കേസുകളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു...


ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

ജീവന്‍ നല്‍കാന്‍ രക്തം നല്‍കൂ, ഒരുതുള്ളി രക്തത്തില്‍ ഒരു പുണ്യ ജീവന്‍, രക്തദാനം ജീവദാനമെന്ന് സന്ദേശം ഉയര്‍ത്തി ഇന്ന് ദേശീയ രക്തദാന ദിനം

01 OCTOBER 2016 09:39 AM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യതലസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന സംഭവം..പൊലീസുകാരെന്ന വ്യാജേന എത്തിയ മൂന്നംഗ സംഘം 17കാരിയെ പാര്‍ക്കില്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി...

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ട്രെയിൻ യാത്രയ്ക്കിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി..ടിക്കറ്റ് ചോദിച്ചതിന്, സ്വന്തം വസ്ത്രം വലിച്ചുകീറി ടിടിഇയെ ഭീഷണിപ്പെടുത്തി.. സഹയാത്രികൻ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ തെളിവായി..

രക്തദാനം ജീവദാനമെന്ന് സന്ദേശം ഉയര്‍ത്തി ഇന്ന് ദേശീയ രക്തദാന ദിനം. ലക്ഷക്കണക്കിന് യൂണിറ്റ് രക്തമാണ് നമ്മുടെ രാജ്യത്ത് ദിവസവും വേണ്ടിവരുന്നത്. അപകടങ്ങളും രോഗങ്ങളും കൂടിവരുന്ന ഇക്കാലത്ത് രക്തത്തിന്റെ ആവശ്യകതയും അതോടൊപ്പം രക്തദാനത്തിന്റെ പ്രസക്തിയും കൂടുന്നു. രക്തത്തിന് പകരമായി ഒരു ഔഷധവും ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്തതിനാല്‍ രക്തത്തിന് പകരം രക്തം തന്നെ വേണം. രക്തദാനം ജീവദായകമാണ് എന്ന തിരിച്ചറിവാണ് രക്തദാനത്തിന് നമ്മെ പ്രേരിപ്പിക്കുന്നത്. നിരവധി സന്നദ്ധസംഘടനകളുടെ നേതൃത്വങ്ങളും രക്തദാനത്തിനായി മുന്നിട്ടറങ്ങുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പലരും മഹത്തായ ഈ ദാനത്തെ കുറിച്ച് ബോധവാന്‍മാരല്ല. ഇതിനായി ഇനിയും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പേക്കണ്ടതുണ്ട്.

രാജ്യത്ത് വാഹനാപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം പരിശോധിച്ചാല്‍ നല്ലൊരു ശതമാനവും തക്ക സമയത്ത് രക്തം ലഭിക്കാത്തതുമൂലം ജീവന്‍ പൊലിഞ്ഞവരാണ്. പ്രത്യേകിച്ചും ചില അപൂര്‍വ്വ രക്തഗ്രൂപ്പുകളില്‍പ്പെട്ടവരാണ് മരിക്കുന്നവരിലധികവും. പണം വാങ്ങി രക്തം വില്‍ക്കുന്ന നടപടി ഇപ്പോള്‍ നിരോധിച്ചിട്ടുണ്ട്. അതിനാല്‍ സ്വമേധയാ ദാനം ചെയ്യുന്ന രക്തം മാത്രമേ ഇന്ന് രക്തബാങ്കുകളില്‍ സ്വീകരിക്കുകയുള്ളു. പലപ്പോഴും ഹൃദയ ധമനികളില്‍ ബ്ലോക്കുക്കളും മറ്റു വരുന്നത് രക്തദാനം നടത്താതു മൂലമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തകുഴലുകളെ പിവിസി പൈപ്പിനോട് ഉപമിച്ചാണ് ഇതിനുള്ള ഉദാഹരണം ഡോക്ടര്‍മാര്‍ വെളിവാക്കുന്നത്. പിവിസി പൈപ്പിലൂടെ നിരന്തരമായി ഒഴുകുന്ന വെള്ളം പഴകിയാല്‍ അതില്‍ പായലുകള്‍ പിടിക്കുന്നു, വെള്ളം കെട്ടിനില്‍ക്കുന്നു. അത്തരത്തില്‍ രക്തകുഴലുകളിലൂടെ ഒഴുകുന്ന രക്തം പഴകിയാല്‍ ബ്ലോക്കുകളും മറ്റും ഉണ്ടാകുന്നു. ഇത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് വഴിവയ്ക്കുന്നു. അതിനാല്‍ തന്നെ രക്തം പഴകാതിരിക്കാന്‍ രക്തദാനം നടത്തേണ്ടതാണ്.

18 മുതല്‍ 55 വയസ്സു വരെ പ്രായം വരുന്ന ആരോഗ്യവാന്‍മാരായ ഏതൊരാള്‍ക്കും മൂന്നുമാസത്തിലൊരിക്കല്‍ രക്തദാനം നടത്താവുന്നതേയുള്ളു. സാധാരണ 350മില്ലിലിറ്റര്‍ രക്തമാണ് ഒരാളുടെ ശരീരത്തില്‍ നിന്ന് ശേഖരിക്കുന്നത്. രക്തം ദാനം ചെയ്താല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അത്രയും രക്തം പുതുതായി ശരീരം ഉത്പാദിപ്പിക്കും. അതിനാല്‍ രക്തദാനം സുരക്ഷിതമനായ പ്രവര്‍ത്തിയാണ്. രക്ത ദാനത്തിന് മുമ്പ് മറ്റു അസുഖങ്ങളൊന്നുമില്ലെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുകയും വേണം.

ഒരാള്‍ സ്വന്തം സമ്മതത്തോടെ മറ്റൊരാള്‍ക്കോ, സൂക്ഷിക്കുന്നതിനു വേണ്ടിയോ ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളിലൂടെ രക്തം ദാനം ചെയ്യുന്ന പ്രക്രിയയാണ് സന്നദ്ധ രക്തദാനം. ഒരു തുള്ളി രക്തത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയും. അതിനാലാണ് രക്തദാനം മഹാദാനമായി മാറുന്നത്. 18 നും 55 വയസ്സിനും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നാണ് രക്തം സ്വീകരിക്കാന്‍ അനുയോജ്യം. മൂന്ന് മാസത്തിലൊരിക്കല്‍ ഒരാള്‍ക്ക് രക്തം ദാനം ചെയ്യാം.ഒരു തവണ 450 മില്ലി ലിറ്റര്‍ വരെ ദാനം ചെയ്യാം. അപകടങ്ങള്‍, ശസ്ത്രക്രിയകള്‍, രക്താര്‍ബുദം, പ്രസവ സമയങ്ങളിലെ അമിത രക്ത സ്രാവം, വിളര്‍ച്ച എന്നിവയുടെ ഭാഗമായി മനുഷ്യശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്ന രക്തത്തിനു പകരം നഷ്ടമായതിനു തുല്യ അളവിലും ചേര്‍ച്ചയുള്ളതുമായ രക്തം ദാതാവില്‍ നിന്നും സ്വീകരിക്കുന്നു.
എന്നാല്‍ രക്ത ബാങ്കുകളില്‍ എല്ലാ തരത്തിലും പെട്ട രക്തം ലഭിക്കണമെങ്കില്‍ രക്തദാനം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. സ്‌കൂളുകളിലും മറ്റും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രക്തദാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുവാനുള്ള ക്ലാസുകശും സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്. ആശുപ്ത്രികള്‍ക്കും വിവിധ സംഘടനകള്‍ക്കും രക്ത ദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബ്ലഡ് ഡോണര്‍ ഫോറങ്ങള്‍ ഉണ്ട്.

ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം, മാനസിക രോഗം, ക്യാന്‍സര്‍, കരള്‍ രോഗം, എയ്ഡ്സ് എന്നീ രോഗങ്ങള്‍ ബാധിച്ചവര്‍ ഒരിക്കലും രക്തം ദാനം ചെയ്യാന്‍ പാടുള്ളതല്ല. രക്ത ദാനം ചെയ്യുമ്പോള്‍ ദാതാവിന്റെ ശരീരത്തില്‍ പുതിയ രക്ത കോശങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു.

മാത്രവുമല്ല ശരീരത്തിന് കൂടുതല്‍ പ്രവര്‍ത്തന ക്ഷമതയും ഉന്മേഷവും നല്‍കുന്നു. അതിനാല്‍ തന്നെ രക്തദാനം യാതൊരു ദോഷഫലവുമുണ്ടാക്കുന്നില്ല. ആയതിനാല്‍ കഴിവതും രക്തം ദാനം ചെയ്യൂ. നിങ്ങളുടെ ഒരു തുള്ളി രക്തം ഒരു ജീവന്‍ രക്ഷിച്ചേക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...  (12 minutes ago)

ലഡാക്കിനെ മാറ്റിയെഴുതാൻ സോജില തുരങ്കം: യാത്രാസമയം 4 മണിക്കൂറിൽ നിന്ന് 20 മിനിറ്റിലേക്ക്...  (22 minutes ago)

DELHI നടുക്കുന്ന ദൃശ്യങ്ങള്‍..  (23 minutes ago)

Financial-fraud-complaint- 46 കോടി എങ്ങനെ പോയി?  (39 minutes ago)

ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണമെഡൽ നേട്ടവുമായി ഇന്ത്യ...വനിത ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ  (1 hour ago)

റിപ്പോർട്ടറിൽ വൻ ആഘോഷം..  (1 hour ago)

ഏഷ്യൻ ഗെയിംസ് വനിതാ ബാഡ്മിൻറൺ ടീം ഇനത്തിൽ ഇന്ത്യയുടെ പോരാട്ടം ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു...  (2 hours ago)

എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ്... രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി കോടതി... കേസിന്റെ വിചാരണ ഒക്ടോബർ 15 മുതൽ    (3 hours ago)

മാസപ്പടി കേസ്... മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്തണമെന്ന ഇഡി ശുപാർശ അംഗീകരിച്ച് സർക്കാ‌ർ... കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം  (3 hours ago)

അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന ആൻറോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി...  (3 hours ago)

ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി  (4 hours ago)

ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍  (4 hours ago)

പാലപ്പിള്ളി ജനവാസ മേഖലയിൽ തുടർച്ചയായി നാലാം ദിവസവും പുലിയിറങ്ങി പശുവിനെ കൊലപ്പെടുത്തി... പ്രതിഷേധത്തോടെ നാട്ടുകാർ  (4 hours ago)

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (4 hours ago)

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ഇന്ന് തലസ്ഥാനത്ത് പൊതുഗതാഗത സംരക്ഷണ റാലി നടത്തും... വൈകിട്ട് നാലിന് തിരുവനന്തപുരത്ത് ഓവർബ്രിഡ്ജ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച് ഇ കെ നായനാർ പാർക്കിൽ സമാപിക്കും, പൊതുയോഗം പ്രതി  (4 hours ago)

Malayali Vartha Recommends