പാക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ സൈനികന്റെ മുത്തശി ഹൃദയാഘാതത്താല്‍ മരിച്ചു

പാക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ സൈനികന്‍ ചന്ദു ബാബുലാല്‍ ചവാന്റെ മുത്തശി വാര്‍ത്ത അറിഞ്ഞ് ഹൃദയാഘാതംമൂലം മരിച്ചു. ലില ചിന്ദ പാട്ടീലാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ധുലേ ജില്ലയില്‍ ബോര്‍വിഹാര്‍ സ്വദേശിയാണ് ചന്ദു ബാബുലാല്‍ ചവാന്‍. ഇയാളുടെ സഹോദരന്‍ ബുഷാന്‍ ബാബുലാല്‍ ചവാനും സൈന്യത്തിലാണ്.
മാതാപിതാക്കള്‍ ചെറുപ്പത്തില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും മുത്തശിയുടെ സംരക്ഷണയിലാണ് വളര്‍ന്നുവന്നത്. ദീപാവലിയുടെ അവധിക്ക് നാട്ടില്‍ എത്തി വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ചന്ദു ബാബുലാല്‍ ചവാന്‍. വ്യാഴാഴ്ച വൈകുന്നേരമാണ് ചവാന്‍ പാക് സൈനികരുടെ പിടിയിലായത്.
https://www.facebook.com/Malayalivartha


























