ജയലളിത ആരോഗ്യവതിയെന്ന് എ.ഐ.ഡി.എം.കെ നേതാവും മുന്‍ മന്ത്രിയുമായ പി.വളര്‍മതി

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആരോഗ്യവതിയെന്ന് എഐഎഡിഎംകെ. വിശ്രമം ആവശ്യമാണെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് അമ്മ (ജയലളിത) ആശുപത്രിയില്‍ കഴിയുന്നതെന്നും മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ പി. വളര്‍മതി പറഞ്ഞു. ജയലളിത പൂര്‍ണ ആരോഗ്യത്തോടെ ഉടന്‍തന്നെ മടങ്ങിയെത്തുമെന്നും വളര്‍മതി പറഞ്ഞു.
ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെ കുറിച്ച് അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് എഐഎഡിഎംകെ രംഗത്തെത്തിയത്. അഭ്യൂഹങ്ങള്‍ ഒഴിവാക്കണമെന്നും ഇതിനു ജയലളിതയുടെ ഇപ്പോഴത്തെ ചിത്രം പുറത്തുവിടണമെന്നു ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധി ആവശ്യപ്പെട്ടിരുന്നു.
കടുത്ത പനിയും നിര്‍ജലീകരണവും മൂലം ഈ മാസം 22 മുതല്‍ ജയലളിത ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha


























