പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭീഷണിക്കത്തുമായി ബലൂണുകള്‍

പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭീഷണിക്കത്തുമായി ബലൂണുകള്‍. ഉറുദുവിലാണ് കത്ത് എഴുതിയിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള രണ്ട് ബലൂണുകളിലാണ് ഭീഷണിക്കുറിപ്പുള്ളത്. 'മോദിജി, ആയൂബിന്റെ വാള്‍ തങ്ങളുടെ പക്കല്‍ തന്നെ ഉണ്ട്, ഇസ്ലാം സിന്ദാബാദ്' എന്നായിരുന്നു കത്തില്‍ കുറിച്ചിരിക്കുന്നത്.
ഇന്ത്യ പാക്ക് ബന്ധം വഷളാകുന്ന സാഹചര്യത്തില്‍ വളരെ കരുതലോടെയാണ് കത്തിനെ പോലീസ് കാണുന്നത്. ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കുമെന്ന് പാകിസ്ഥാന്‍ സേനാമേധാവി ജനറല്‍ റഹീല്‍ ഷരീഫ് ഭീഷണി മുഴക്കിയ പശ്ചാത്തലത്തില്‍ ഇന്ത്യാ പാകിസ്ഥാന്‍ അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും കനത്ത ജാഗ്രത തുടരുകയാണ്.
കഴിഞ്ഞദിവസം അതിര്‍ത്തി ജില്ലകളായ ഗുര്‍ദാസ്പുര്‍, പത്താന്‍കോട്ട് എന്നിവിടങ്ങളില്‍ നിന്നും ഗ്രാമീണരെ മാറ്റിയിരുന്നു. അതിന് തൊട്ട്മുന്‍പാണ് ബലൂണുകള്‍ കണ്ടത്. കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് സ്ഥിതി നിരീക്ഷിക്കാന്‍ ഉധംപൂരിലെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























