പാക് പിടിയിലുള്ള ഇന്ത്യന്‍ സൈനികനെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കും, പ്രക്ഷോഭം തുടരുന്ന ശ്രീനഗറില്‍ നിശാനിയമം പിന്‍വലിച്ചു

പാക്കിസ്ഥാന്റെ പിടിയിലുള്ള ഇന്ത്യന്‍ സൈനികനെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്ര സ്വദേശിയായ സൈനികന്‍ ചന്ദു ബാബുലാല്‍ ചൗഹാനാണ് പാക്ക് പിടിയിലുള്ളത്. ഇദ്ദേഹത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നുവരുന്നതിനിടെയാണ് യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കം. യുദ്ധക്കുറ്റവാളിയാക്കിയാല്‍ ജനീവ കരാറിന്റെ അടിസ്ഥാനത്തിലുള്ള പരിഗണനകള്‍ ചൗഹാനു ലഭിക്കും.
വിഘടനവാദികള്‍ 85 ദിവസമായി പ്രക്ഷോഭം തുടരുന്ന കശ്മീരിലെ ശ്രീനഗറില്‍ നിശാനിയമം പിന്‍വലിച്ചു. സംസ്ഥാനത്ത് ഒരിടത്തും ഇപ്പോള്‍ നിശാനിയമം നിലവിലില്ലെങ്കിലും സമരം തുടരുന്നതുമൂലം താഴ്വരയിലെ ജനജീവിതം സ്തംഭനാവസ്ഥയിലാണ്. ഇതേസമയം, ഒരു മാസം മുന്‍പ് പ്രക്ഷോഭകരും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ ഒരു യുവാവുകൂടി ഇന്നലെ ആശുപത്രിയില്‍ മരിച്ചു.
പ്രക്ഷോഭത്തിനിടെ പെല്ലെറ്റുകളേറ്റ് ചികില്‍സിയിലായിരുന്ന മുസഫര്‍ അഹമ്മദാണ് അണുബാധമൂലം മരിച്ചത്. ഇതോടെ സമരത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി. താഴ്വരയില്‍ കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നു. പൊതുഗതാഗത സൗകര്യവും ഇല്ല. ആറുവരെ പ്രതിഷേധം തുടരാനാണ് വിഘടനവാദികള്‍ ആഹ്വാനം ചെയ്തിട്ടുള്ളത്.
https://www.facebook.com/Malayalivartha


























