പേടിക്കാനൊന്നുമില്ല... ജയലളിതയുടെ ആരോഗ്യസ്ഥതി സംബന്ധിച്ച് അഭ്യൂഹം അവസാനിപ്പിച്ച് കൊണ്ട് മെഡിക്കല്‍ ബുള്ളറ്റിന്‍

തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ ആരോഗ്യസ്ഥതി സംബന്ധിച്ച് അഭ്യൂഹം അവസാനിപ്പിച്ച് കൊണ്ട് മെഡിക്കല്‍ ബുള്ളറ്റിന്‍. ജയയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. അവര്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ കൂടി ജയക്ക് ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി.
ലണ്ടനില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍ ഡോ. റിച്ചാര്‍ഡ് ബിയാലിന്റെ ഉപദേശം തേടിയതായി അപ്പോളോ ആശുപത്രി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ജയയുടെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഡോ. ബിയാല്‍ വിലയിരുത്തി. മുഖ്യമന്ത്രിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ സംഘവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയയുടെ ആരോഗ്യനിലയെക്കുറിച്ച് നിരവധി അഭ്യുഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വരുന്നത്.
https://www.facebook.com/Malayalivartha


























