ഉത്തരവ് ലംഘിച്ച ഡല്‍ഹി ആരോഗ്യമന്ത്രി 25000 രൂപ പിഴയടക്കണമെന്ന് സുപ്രീംകോടതി

മന്ത്രിയാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. കോടതിയുടെ മുന്നില്‍ എല്ലാവരും ഒരുപോലെ. ഉത്തരവ് ലംഘിച്ചാല്‍ ആര്‍ക്കായാലും പിഴ ഒടുക്കേണ്ടി വരും.
ഉത്തരവ് അനുസരിക്കാത്തതിനെ തുടര്‍ന്ന് ഡല്‍ഹി ആരോഗ്യമന്ത്രിയായ സത്യേന്ദ്ര ജയിനിനാണ് 25,000 രൂപ പിഴയടയ്‌ക്കേണ്ടി വന്നിരിക്കുന്നത്. തലസ്ഥാനനഗരിയായ ഡല്‍ഹിയിലാകെ ചിക്കന്‍ഗുനിയയും ഡെങ്കിപ്പനിയും പടര്‍ന്നുപിടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോട് ചില ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ലെന്ന് മന്ത്രി ആരോപിച്ചിരുന്നു. ഇതിനെതുടര്‍ന്ന് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാത്ത ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഈ വിവരം സമയബന്ധിതമായി നല്‍കാത്തതിനെ തുടര്‍ന്നാണ് ഈ നടപടി.
ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോള്‍ പട്ടിക സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ജയ്‌ന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജനങ്ങള്‍ പകര്‍ച്ചപ്പനി ബാധിച്ച് മരിക്കുമ്പോള്‍ ആരോഗ്യമന്ത്രിക്ക് കൂടുതല്‍ സമയം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.
https://www.facebook.com/Malayalivartha


























