പഞ്ചാബിലെ ലുധിയാനയില്‍ ട്രെയിന്‍ പാളം തെറ്റി മറിഞ്ഞ് മൂന്നു പേര്‍ക്ക് പരുക്ക്

പഞ്ചാബിലെ ലുധിയാനയില്‍ ട്രെയിന്‍ പാളം തെറ്റി മറിഞ്ഞ് മൂന്ന്‌പേര്‍ക്ക് പരുക്കേറ്റു. ജമ്മുതാവിയില്‍ നിന്ന് പുണെയിലേക്കുള്ള ഝലം എക്‌സ്പ്രസാണ് പുലര്‍ച്ചെ മൂന്ന് പത്തിന് അപകടത്തില്‍പ്പെട്ടത്. എട്ട് സ്ലീപ്പര്‍ കോച്ചുകളടക്കം പത്ത് ബോഗികള്‍ മറിഞ്ഞു.
ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെ പ്രത്യേക ട്രെയിനില്‍ ഡല്‍ഹിയിലേക്ക് വിട്ടു. അപകടത്തെത്തുടര്‍ന്ന് പഞ്ചാബ് ഉള്‍പ്പെട്ട മേഖലയിലെ ട്രെയിന്‍ ഗതാഗതം താറുമാറായി. ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കുകയോ സമയം മാറ്റുകയോ ചെയ്തിട്ടുണ്ടെന്ന് റയില്‍വേ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അനില്‍ സക്‌സേന അറിയിച്ചു.
https://www.facebook.com/Malayalivartha


























