റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക അവലോകന യോഗം ഇന്ന്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ദൈ്വമാസ പണനയം ഇന്നു പ്രഖ്യാപിക്കും. ഉര്‍ജിത് പട്ടേല്‍ ഗവര്‍ണറായശേഷവും പണനയ കമ്മിറ്റി (എംപിസി) രൂപം കൊണ്ടശേഷവും ഉള്ള ആദ്യത്തെ നയമാണിത്. കാല്‍ ശതമാനം പലിശ കുറയ്ക്കും എന്നാണു പൊതുവേ ബാങ്കര്‍മാര്‍ പ്രതീക്ഷിക്കുന്നത്.
അമേരിക്ക പലിശ കൂട്ടല്‍ ഡിസംബറിലോട്ടു മാറ്റിയതും രാജ്യത്തു പണപ്പെരുപ്പം കുറഞ്ഞതും പലിശ കുറയ്ക്കാന്‍ സഹായകമായി ബാങ്കുകള്‍ കരുതുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷവും ആഗോളവളര്‍ച്ചയിലെ മാന്ദ്യവും തീരുമാനത്തെ ബാധിക്കും. ഗവണ്‍മെന്റ് നിയോഗിച്ച മൂന്നു ധനശാസ്ത്രജ്ഞരും റിസര്‍വ് ബാങ്കില്‍നിന്നു ഗവര്‍ണര്‍ അടക്കം മൂന്നു പേരും അടങ്ങിയതാണ് പണനയ കമ്മിറ്റി.
https://www.facebook.com/Malayalivartha


























