നിങ്ങള്‍ ഭാര്യയുടെ ഫോണ്‍ പരിശോധിക്കാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക

വിരലുകള്‍ പോകുന്ന വഴികള്‍. ഭാര്യയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച ഭര്‍ത്താവിനാണ് ഉഗ്രന്‍ പണി കിട്ടിയത്. സ്വന്തം മൊബൈല്‍ ഫോണ്‍ പരിശോധിച്ച ഭര്‍ത്താവിന്റെ വിരലുകള്‍ ഭാര്യ കറിക്കത്തി ഉപയോഗിച്ച് ഛേദിച്ചു. ബംഗളൂരുവില്‍ ടെക്കിയായ ജോലിനോക്കുന്ന ഭാര്യയുടെ ഫോണിലേക്ക് വന്ന മെസേജുകള്‍ ഭര്‍ത്താവ് വായിച്ചതാണ് പ്രശ്‌നകാരണം.
സുനിതാ സിങാണ് ഭര്‍ത്താവായ ചന്ദ്രപ്രകാശ് സിംഗിന്റെ വിരലുകള്‍ ഇങ്ങനെ അറുത്തുമാറ്റിയത്. ഇരുവരും ബീഹാര്‍ സ്വദേശികളാണ്. ജോലിസംബന്ധമായി മൂന്നു വര്‍ഷമായി ഇവര്‍ ബംഗളൂരുവില്‍ താമസിച്ചു വരുകയാണ്. രണ്ടുപേരും വെവ്വേറെ ഐടി കമ്പനികളിലാണ് ജോലി ചെയ്തിരുന്നത്. സുനിത അടുത്തിടെയാണ് ജോലി രാജി വെച്ചത്.
സംഭവം നടന്ന ദിവസം രാത്രി 11നാണ് ചന്ദ്രപ്രകാശ് ജോലി കഴിഞ്ഞെത്തിയത്. വിശന്നെത്തിയ ചന്ദ്രപ്രകാശ് രാത്രി ഭക്ഷണം ഉണ്ടാക്കാത്തതെന്താണെന്ന് ഭാര്യയോട് ചോദിച്ചു. ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നും ഉടനെയെത്തും എന്നുമായിരുന്നു ഭാര്യയുടെ മറുപടി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്ക് ആരംഭിച്ചു. ഇടയ്ക്ക് ഭാര്യയുടെ ഫോണ്‍ പരിശോധിച്ച ചന്ദ്രപ്രകാശ് അശ്ലീലം കലര്‍ന്ന ചില മെസ്സേജുകള്‍ കണ്ടെത്തി. മെസ്സേജുകള്‍ കുറിച്ച് ഭാര്യയോട് ചോദിച്ചെങ്കിലും അവര്‍ അത് നിഷേധിച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍ ഫോണിനുവേണ്ടി സുനിത ഭര്‍ത്താവുമായി മല്‍പ്പിടുത്തം നടത്തി. തുടര്‍ന്ന് ചന്ദ്രപ്രകാശ് ക്ഷുഭിതനായി ഭാര്യയുടെ മുഖത്തടിച്ചു.
ഇതേത്തുടര്‍ന്ന് അടുക്കളയിലേക്ക് പോയ സുനിത കറിക്കത്തിയുമായി മടങ്ങിയെത്തി ഭര്‍ത്താവിനെ ആക്രമിക്കുകയായിരുന്നു. ചന്ദ്രപ്രകാശിന്റെ മുഖത്തടിക്കുകയും കൈയ്യിലെ മൂന്ന് വിരലുകള്‍ മുറിച്ചെടുക്കുകയും ചെയ്തു. ഭാര്യയുടെ ആക്രമണത്തില്‍ നിന്ന് ഒരുവിധം രക്ഷപ്പെട്ട ചന്ദ്രപ്രകാശ് പൊലീസ് സെക്യൂരിറ്റി ആവശ്യപ്പെടുകയായിരുന്നു. സുനിത ഗാര്‍ഹിക പീഡനത്തിന് ഭര്‍ത്താവിനെതിരെയും പരാതി നല്‍കി. ഏഴു വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇങ്ങനെ അവസാനിച്ചത്.
https://www.facebook.com/Malayalivartha


























