ബെംഗളൂരുവില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു രണ്ട് മരണം, 20 തൊഴിലാളികള്‍ കെട്ടിടത്തിനടില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയം

ബെംഗളൂരുവില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണു. കെട്ടിടം തകര്‍ന്ന് രണ്ട് മരണം. 20 തൊഴിലാളികള്‍ കുടുങ്ങിയതായി സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. നിര്‍മ്മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. മാര്‍ത്തഹള്ളി റിങ് റോഡിലാണ് സംഭവം. രണ്ടു നില കെട്ടിടം പണിയാന്‍ അനുമതിയുള്ള സ്ഥലത്താണ് അഞ്ചുനില പണികഴിപ്പിച്ചത്. ഇതാണ് തകര്‍ന്ന് വീണത്.
പരിക്കേറ്റ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇംപീരിയല്‍ ഓര്‍ക്കിഡ് എന്ന കെട്ടിടമാണ് തകര്‍ന്നത്. ബേലാണ്ടൂരിലെ റസിഡന്‍ഷ്യല്‍ മേഖലയിലാണ് അപകടം നടന്നത്. അഞ്ചോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി ഐടി സ്ഥാപനങ്ങളുള്ള മേഖലയാണ് ബേലാണ്ടൂര്‍. അഗ്‌നിശമനാംഗങ്ങളും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം തുടരുന്നു .
https://www.facebook.com/Malayalivartha


























