പെരുമ്പാമ്പിന്റെ വായില്‍ അകപ്പെട്ട വിദ്യാര്‍ഥി കല്ലുകൊണ്ട് പൊരുതി ജീവന്‍ രക്ഷിച്ചു

പെരുമ്പാമ്പിന്റെ വായില്‍ അകപ്പെട്ടാല്‍ രക്ഷപ്പെടാന്‍ പാടാണ്. എന്നാല്‍ സ്‌കൂളില്‍ പോയി മടങ്ങവേ പെരിമ്പാമ്പിന്റെ വായില്‍ അകപ്പെട്ട വിദ്യാര്‍ഥി കല്ലുകൊണ്ട് പൊരുതി അത്ഭുതകരമായി രക്ഷപ്പെട്ടു. മംഗളുരു ബണ്ട്വാള്‍ സജൂപ ആദര്‍ശ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥി വൈശാഴ് ആണ് രക്ഷപ്പെട്ടത്. കൈക്കും കാലിനും പാമ്പിന്റെ കടിയേറ്റും വരിഞ്ഞ് മുറുക്കലിലും അവശനായ വൈശാഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങവേയാണ് സംഭവം. ഇരയെ കാത്ത് കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു പെരുമ്പാമ്പ്. ഇതിനടുത്തുകൂടി കടന്നുപോലുകയായിരുന്ന വൈശാഖിനു നേരെ പെരുമ്പാമ്പ് പെട്ടന്ന് ചാടി വീണ് വരിഞ്ഞ് മുറുക്കി. നിലത്തുവീണ വൈശാഖിനെ വിഴുങ്ങാന്‍ തുടങ്ങിയ പെരുമ്പാമ്പ് കാലുകള്‍ അകത്ത് ആക്കുകയും ചെയ്തു. ഇതിനിടെ കൈയ്യില്‍ കിട്ടിയ കല്ലുകൊണ്ട് വൈശാഖ് പാമ്പിനെ തുരുതുരാ ഇടിക്കാന്‍ തുടങ്ങി.ഇടിയില്‍ പരുക്കേറ്റതോടെ പാമ്പ് അയഞ്ഞു.
ഇതിനിടെ വൈശാഖിന്റെ നിലവിളികേട്ട് നാട്ടുകാര്‍ ഓടികൂടിയെങ്കിലും പാമ്പ് ആക്രമിക്കുമെന്നതിനാല്‍ ആരും അടുത്തില്ല. വൈശാഖിന്റെ കല്ലുകൊണ്ടുള്ള തുരുതുരെയുള്ള ആക്രമത്തില്‍ പരുക്കേറ്റ പാമ്പ് പിടിവിട്ടു. വിഴുങ്ങിയ ശരീരഭാഗം പുറത്തേക്ക് തുപ്പുകയും ചെയ്തു.
ഉടന്‍ തന്നെ നാട്ടുകാര്‍ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിവും പരുക്ക് ഗുരുതരമാണെന്നതിനാല്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha


























