വീട്ടിലെത്താന്‍ താമസിച്ചതുകൊണ്ട് അച്ഛന്‍ വഴക്ക് പറഞ്ഞു, പത്താംക്ലാസുകാരി ആറാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

വീട്ടിലെത്താന്‍ താമസിച്ചതു കാരണം അച്ഛന്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കി. ശകാരിച്ച വിഷമം സഹിക്കാനാവാതെ ആറാം നിലയില്‍ നിന്ന് ചാടിയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. സാനിയ ബഷീര്‍ ഷെയ്ഖ് (15) എന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് ഇത്തരത്തില്‍ ജീവനൊടുക്കിയത്. ഞായറാഴ്ച രാത്രി അമര്‍നാഥിലാണ് സംഭവം.
ദാന്‍ഡിയ നൃത്തത്തില്‍ പങ്കെടുത്ത സാനിയ താമസിച്ചാണ് വീട്ടിലെത്തിയത്. നവരാത്രിയുടെ ഭാഗമായുള്ളതാണ് ദാന്‍ഡിയ നൃത്തം. വീട്ടിലെത്തിയപ്പോള്‍ നീ ഇപ്പോള്‍ പത്താംക്ലാസിലാണെന്നും ഇനി കളികളുമായി നടക്കാന്‍ പാടില്ല പഠനത്തില്‍ ശ്രദ്ധേവേണമെന്നും പിതാവ് ഷെയ്ഖ് പറഞ്ഞു. അല്പം ദേഷ്യത്തിലാണ് ഷെയ്ഖ് സംസാരിച്ചത്. ഇത് സാനിയയ്ക്ക് വിഷമമുണ്ടാക്കി. തുടര്‍ന്ന് ടെറസിലേക്ക് ഓടിയ പെണ്‍കുട്ടി അവിടുന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. ഉടന്‍ തന്നെ സാനിയയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ അപകടമരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























