Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ജയലളിതക്ക് ബ്രെയിന്‍ ഡെത്ത് സംഭവിച്ചതായി നേഴ്‌സിന്റെ ശബ്ദരേഖ പുറത്ത് !..തമിഴ്‌നാട്ടില്‍ കലാപത്തിന് സാധ്യത: കനത്ത സുരക്ഷയില്‍ സംസ്ഥാനം; ഒരാള്‍ ആത്മാഹൂതി ചെയ്തു 

06 OCTOBER 2016 02:29 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഒടുവില്‍ റുമറുകള്‍ക്ക് അവസാനമോ. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ പനിയും നിര്‍ജലീകരണവുമായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് 12 ദിവസം പിന്നിടുന്നു.മുഖ്യമന്ത്രി ജയലളിത സുഖം പ്രാപിച്ചുവരുന്നു വരുന്നുവെന്ന് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ വ്യക്തമാക്കുമ്പോഴും വിഷയത്തില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. അതിനിടെ കാട്ടുതീ പോലെ പടരുന്ന ശബ്ധ രേല്ഖ പുറത്തു വന്നിരിക്കുന്നത്.ജയലളിതക്ക് ബ്രെയിന്‍ ഡെത്ത് സംഭവിച്ചതായാണ് അപ്പോളോ ആശുപത്രിയി ലീ എന്നു പറയപ്പെടുന്ന നേഴ്‌സിന്റെ ശബ്ദരേഖ പുറത്ത് വന്നിരിക്കുന്നത്. ജയലളിത ചികില്‍സയിലുള്ള അപ്പോളോ ആശുപത്രിയിലേ നേഴ്‌സിന്റേതെന്ന് അവകാശപ്പെട്ട് പുറത്തിറങ്ങിയ ശബ്ദ രേഖയില്‍ ബ്രെയിന്‍ ഡെത്ത് സ്ഥിരീകരിക്കുകയാണ്. 48 മണിക്കൂര്‍ കൂടി കഴിഞ്ഞ ശേഷം ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്നും നേഴ്‌സ് പറയുന്നു.
സയന്‍സ് എല്ലാവര്‍ക്കും ഒരുപോലെയാണെങ്കിലും, ബ്രെയിന്‍ ഡെത്ത് എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് അറിയില്ല. പുറത്തറിഞ്ഞാല്‍ സാധാരണക്കാര്‍ എങ്ങിനെ പ്രതികരിക്കും എന്നും വ്യക്തമല്ല. ജനങ്ങളുടെ സുരക്ഷക്കും, അനുയായികളുടെ ജീവന്‍ നഷ്ടപെടാതിരിക്കാനുമാണ് വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നത്. എല്ലാം പുറത്തുവിട്ടാല്‍ ചിലപ്പോള്‍ കലാപം തന്നെ ഉണ്ടായേക്കാം. നേഴ്‌സ് പറയുന്നു.രണ്ട് ഭാഗങ്ങളായുള്ള ശബ്ദ രേഖ ഒരു ദിവസം മുമ്പാണ് യുടുബില്‍ ലോഡ് ചെയ്തിരിക്കുന്നത്.ഇതാദ്യമാണ് ഇത്ഥരത്തിലൊരു വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.നേഴ്‌സിന്റെ വീഡിയോ കാട്ടുതീ പോലെ തമിഴ് നാട്ടിലും, കേരള, കര്‍ണ്ണാടകത്തിലും പടരുകയാണ്.വീഡിയോ വിവരങ്ങളോ, ബ്രെയിന്‍ ഡെത്ത് കിംവദന്തികളോ ബുധനാഴ്ച്ച എ.ഐ.എ.ഡി.എം കെ നിഷേധിച്ചിട്ടില്ല എന്നതും പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നു.ഹൈക്കോടതി പറഞ്ഞിട്ടും ജയലളിതയുടെ ആരോഗ്യ നില പുറത്തുവിടാന്‍ മെഡിക്കല്‍ വൃത്തങ്ങളും പാര്‍ട്ടിയും ഇന്നും തയ്യാറായിട്ടില്ല.
അതിനിടെ വിഷയത്തില്‍ ഒരാള്‍ തമിഴ്‌നാട്ടില്‍ ആത്മാഹൂതി ചെയ്തതാണ് റിപ്പോര്‍ട്ട്.
അതേസമയം ജയലളിതയ്ക്കു വേണ്ടി കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ പ്രത്യേക വഴിപാടുകള്‍ നടത്തി. 108 മന്ത്രങ്ങള്‍ ഉരുവിട്ടായിരുന്നു പൂജ. വിവിധ മുസ്ലിം പള്ളികളിലും, ക്രിസ്ത്യന്‍ ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ഥനകളും അന്നദാനവും നടത്തി. മൃത്യുഞ്ജയ ഹോമവും മൃതസഞ്ജീവനി ഹോമവുമാണ് ക്ഷേത്രങ്ങളില്‍ ഒരേസമയം നടത്തിയത്. നിരവധി എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകരാണു ക്ഷേത്രങ്ങളിലെത്തിയത്.വ്യവസായ പ്രമുഖരാണു വിശേഷാല്‍ പൂജകള്‍ കഴിപ്പിച്ചത്. ജയലളിതയ്ക്കു വേണ്ടി ക്ഷേത്രങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്‍വിളക്ക്, പിന്‍വിളക്ക്, ധാര വഴിപാടുകളും നടത്തി. വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി ക്ഷേത്രത്തില്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണു പൂജകള്‍ നടന്നത്. കിഴക്കഞ്ചേരി തിരുവറ ശിവക്ഷേത്രം, ഗുരുവായൂര്‍ മമ്മിയൂര്‍ ക്ഷേത്രം, െവെക്കം ശിവക്ഷേത്രം, ഏറ്റുമാനൂര്‍ ശിവക്ഷേത്രം എന്നിവിടങ്ങളിലും പൂജകള്‍ നടത്തി.അപ്പോളോ ആശുപത്രിയുടെ രണ്ടാംനിലയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ജയലളിത അബോധാവസ്ഥയിലാണ്. ലണ്ടനില്‍ നിന്നെത്തിയ ഡോ. ജോണ്‍ റിച്ചാര്‍ഡ് ബെയ്‌ലിന്റെ നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പന്ത്രണ്ടംഗ സംഘം മുഴുവന്‍ സമയവും ആശുപത്രിയിലുണ്ട്. ആശുപത്രിയുടെ രണ്ടാംനില പൂര്‍ണമായും പോലീസ് കാവലിലാണ്. ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജയലളിത ശ്വസിക്കുന്നത്. രോഗപ്രതിരോധശേഷി തകര്‍ക്കുന്ന സെപ്‌സീസ് എന്ന രോഗമാണു ജയലളിതയെ ബാധിച്ചിരിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് 800നു മുകളിലാണ്. രക്തസമ്മര്‍ദവും ഉയര്‍ന്ന നിലയിലാണ്. കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു.
കരള്‍ മാറ്റിവയ്ക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ലെന്നാണു വിവരം. ശരീരഭാരം 82 കിലോഗ്രാമില്‍ നിന്ന് അമ്പതായി താണെന്നും ട്യൂബിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമാണു കഴിക്കുന്നതെന്നുമാണു ലഭ്യമായ വിവരം. രാഷ്ട്രീയത്തിലേക്കു ജയലളിതയുടെ െകെപിടിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.ജി.ആറിനെ ബാധിച്ചതും ഇതേ രോഗമായിരുന്നു. അദ്ദേഹത്തെ ചികില്‍സിച്ചതും ഡോ. ജോണ്‍ റിച്ചാര്‍ഡ് ബെയ്‌ലായിരുന്നു.അതേസമയം, അണുബാധതയ്ക്കു ചികില്‍സ തുടരുകയാണെന്നും നില മെച്ചപ്പെടുന്നുണ്ടെന്നും അപ്പോളോ ആശുപത്രി ഇന്നലെ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ശ്വസനസഹായം നല്‍കുന്നതിനൊപ്പം അണുബാധ നീക്കുന്നതിനുള്ള ആന്റി ബയോട്ടിക്കുകള്‍ നല്‍കുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. വെന്റിലേറ്ററിന്റെ സഹായത്തായാണു ശ്വാസോഛ്വാസമെന്ന് തിങ്കളാഴ്ച മെഡിക്കല്‍ ബുള്ളറ്റിനില്‍ വെളിപ്പെടുത്തിയിരുന്നു. കുറച്ച് ദിവസം കൂടി ചികിത്സ തുടരേണ്ടിവരുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (52 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends