ആന്റിയെ കാണാന്‍ സമ്മതിക്കുന്നില്ല, പരാതിയുമായി ജയലളിതയുടെ സഹോദരന്റെ മകള്‍ ദീപ

അസുഖ ബാധിതയായി ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതെയ സന്ദര്‍ശിക്കാന്‍ അനുവാദം കിട്ടുന്നില്ല എന്ന പരാതിയുമായി അടുത്ത ബന്ധു രംഗത്ത്. ജയലളിതയുടെ സഹോദരന്റെ മകള്‍ ദീപ ജയകുമാറാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
മൂന്ന് ദിവസം താന്‍ അപ്പോളോ ആശുപത്രിക്ക് പുറത്ത് കാത്തുനിന്നു. ജയലളിതയുടെ മരുമകളാണ് എന്ന് പറഞ്ഞിട്ടും എന്നെ അകത്തേക്ക് കടത്തിവിട്ടില്ല. അകത്തേക്ക് പോകാന്‍ ശ്രമിച്ചപ്പോള്‍ എന്നെ തടയുകയായിരുന്നു. ജയലളിതയ്ക്ക് എന്താണ് സംഭവിച്ചത് എന്ന് പോലും അറിയുന്നില്ല എന്നാണ് ഇവര്‍ പറയുന്നത്.
ഉന്നതങ്ങളില്‍ നിന്നും എനിക്കൊരു കോള്‍ വരും എന്ന് എന്നോട് പറഞ്ഞു. അതാരാണ് എന്ന് അറിയില്ല. അങ്ങനെ ആരും എന്നെ ഇത് വരെ വിളിച്ചിട്ടില്ല ദീപ ജയകുമാര്‍ മാധ്യമ പ്രവര്‍ത്തരോട് പറഞ്ഞു.
ജയലളിതയുടെ ഏക സഹോദരനാണ് ജയകുമാര്‍. ജയകുമാര്‍ 1995ല്‍ മരിച്ചു. ജയകുമാര്‍ മരിച്ചപ്പോള്‍ ജയലളിത ഇവരുടെ വീട് സന്ദര്‍ശിക്കുകയും മറ്റും ചെയ്തിരുന്നു.
ജയകുമാറിന്റെ മകളാണ് ദീപ. ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ബിരുദധാരിയാണ് ദീപ, ജേര്‍ണലിസം ഡിഗ്രിയുമുണ്ട്. ദീപയ്ക്ക് ഒരു സഹോദരന്‍ കൂടിയുണ്ട്, ദീപക്. എം ബി എ ഗ്രാജ്വേറ്റായ ദീപക് ചെന്നൈയില്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്താണ.്
ജയലളിതയ്ക്ക് സുഖമില്ല എന്ന കാര്യം ആരും തങ്ങളെ അറിയിച്ചിട്ടില്ല എന്നാണ് ദീപ ജയകുമാര്‍ പറയുന്നത്. മാധ്യമങ്ങള്‍ വഴിയാണ് ജയലളിത അപ്പോളോ ആശുപത്രിയില്‍ അഡ്മിറ്റായി എന്ന വിവരം അറിഞ്ഞത്. മൂന്ന് ദിവസമായി കാണാന്‍ വേണ്ടി കാത്ത് നില്‍ക്കുന്നു.
പതിനഞ്ച് ദിവസത്തോളമായി ജയാന്റിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട്. എന്താണ് ആരോഗ്യസ്ഥിതി എന്ന് വ്യക്തമായി പറയുന്നില്ല. കാണാന്‍ അനുവദിക്കുന്നില്ല. അവര്‍ക്ക് ഗുരുതരമായ എന്തോ പ്രശ്‌നമുണ്ട് എന്നാണ് തോന്നുന്നത്. ആരാണ് ഈ ദുരൂഹതകള്‍ക്ക് പിന്നില്‍ ദീപ ചോദിക്കുന്നു.
തങ്ങളുടെ കുടുംബത്തെയും ജയലളിതയെയും തമ്മില്‍ അകറ്റാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും ദീപയ്ക്ക് പരാതിയുണ്ട്. തന്റെ അമ്മയും ജയലളിതയുടെ സഹോദരഭാര്യയുമായ 2012 നവംബറില്‍ അസുഖ ബാധിതയായിരുന്നപ്പോള്‍ ഇക്കാര്യം ജയലളിതയെ അറിയിക്കാന്‍ പോലും തനിക്ക് സാധിച്ചില്ല എന്നും ദീപ പറയുന്നു.
https://www.facebook.com/Malayalivartha


























