സൈനികരുടെ രക്തത്തില്‍ നിന്ന് നേട്ടം കൊയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോഡി, സൈനികരുടെ രക്തത്തില്‍ നിന്ന് നേട്ടം കൊയ്യുകയാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. സൈനികരുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍ മോഡി മറഞ്ഞിരിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. യു.പി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
വന്‍കിട വ്യവസായികള്‍ക്ക് നിര്‍ലോഭം ആനുകൂല്യങ്ങള്‍ നല്‍കുന്ന മോഡി സര്‍ക്കാര്‍ കര്‍ഷകരെയും ചെറുകിടക്കാരെയും കാണുന്നില്ല. കാര്‍ഷിക വായ്പ്പകള്‍ എഴുതിത്തള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും രാഹുല്‍ പറഞ്ഞു. 56 ഇഞ്ച് നെഞ്ചളവിന്റെ വീമ്പ് പറഞ്ഞ് അഴിമതിക്കെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ച മോഡി അധികാരത്തില്‍ എത്തിയപ്പോള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ അവസരം നല്‍കുകയാണ് ചെയ്തത്.
രാഹുല്‍ ഗാന്ധിയുടെ ഒരു മാസം നീണ്ടു നില്‍ക്കുന്ന റോഡ് ഷോ ഇന്ന് മോഡിനഗറില്‍ പ്രവേശിച്ചു. കോണ്‍ഗ്രസിന്റെ യു.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഷീല ദീക്ഷിതും യു.പി പാര്‍ട്ടി അധ്യക്ഷന്‍ രാജ് ബബ്ബറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha



























