Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

കുപ്പിയിലടച്ച വിഷം വിറ്റ് ശീതളപാനീയ കമ്പനികള്‍, പെപ്‌സികോയുടെയും കൊക്കകോളയുടെയും ഇന്ത്യയിലെ ഉല്‍പ്പന്നങ്ങളില്‍ മാരക വിഷാംശമുള്ളതായി കേന്ദ്ര സര്‍ക്കാരിന്റെ പരിശോധനാഫലം

07 OCTOBER 2016 09:09 AM IST
മലയാളി വാര്‍ത്ത

രാജ്യത്തു വില്‍ക്കുന്ന ശീതളപാനീയ ഉല്‍പ്പന്നങ്ങളില്‍ മാരക വിഷാംശമുള്ളതായി കേന്ദ്ര സര്‍ക്കാരിന്റെ പരിശോധനാഫലം. രാജ്യാന്തര ശീതളപാനീയ കുത്തകകളായ പെപ്‌സികോയുടെയും കൊക്കകോളയുടെയും ഇന്ത്യയിലെ ഉല്‍പ്പന്നങ്ങളിലാണ് മാരക വിഷാംശം അടങ്ങിയിരിക്കുന്നത്.
അതീവ ഹാനികരമായ അഞ്ചുതരത്തിലുള്ള ലോഹങ്ങള്‍/ വിഷാംശങ്ങള്‍ ഇതിലുള്ളതായാണു കണ്ടെത്തല്‍. സ്‌െ്രെപറ്റ്, പെപ്‌സി, കൊക്കക്കോള, മൗണ്ടന്‍ ഡ്യു, സെവനപ്പ് തുടങ്ങിയ ശീതളപാനീയങ്ങളിലാണ് വിഷാംശം. ലെഡ്(ഈയം), ക്രോമിയം, കാഡ്മിയം, ഡി.ഇ.എച്ച്.പി, ഫത്താലേറ്റ് എന്നിവയാണ് ഇവയില്‍ കണ്ടെത്തിയത്. 
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള ഡ്രഗ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം കൊല്‍ക്കത്തയിെല ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈജീന്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്തിലാണ് പരിശോധന നടത്തിയത്. 
പരിശോധനാ ഫലം ഡ്രഗ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡ് ഡയറക്ടര്‍ ജനറല്‍ ജഗദീഷ് പ്രസാദിനു കൈമാറി. കഴിഞ്ഞ ഫെബ്രുവരിമാര്‍ച്ച് മാസങ്ങളിലായിരുന്നു പരിശോധന. മൗണ്ടന്‍ ഡ്യൂവും സെവനപ്പും പെപ്‌സികോയുടെയും സ്‌െ്രെപറ്റ് കൊക്കക്കോളയുടെയും ഉല്‍പ്പന്നങ്ങളാണ്. 
ഓരോ ബ്രാന്‍ഡ് ശീതളപാനീയത്തിന്റെയും നാലു ബോട്ടിലുകള്‍ വീതമെടുത്താണ് പരിശോധന നടത്തിയത്. 
ശീതളപാനീയങ്ങളില്‍ ലോഹങ്ങള്‍ക്ക് അനുവദനീയമായ അളവില്ല. ലിറ്ററില്‍ 0.029, 0.011, 0.0026, 0.009 എന്നിങ്ങനെയാണ് ലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. ഇത് കുപ്പിയിലടയ്ക്കുമ്പോള്‍ തോത് ഉയരും. മുറിയിലെ ചൂടു കൂടുന്നതിനനുസരിച്ച് വിഷാംശത്തിന്റെ അളവ് കൂടുന്നതായും കണ്ടെത്തി. ലെഡ്, കാഡ്മിയം എന്നിവയെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന 10 രാസവസ്തുക്കളിലാണ് ലോകാരോഗ്യസംഘടന ഉള്‍പ്പെടുത്തിയിട്ടുള്ളത്. 
ലെഡിന്റെ അംശം ശരീരത്തില്‍ പ്രവേശിക്കുന്നത് കുട്ടികളെയാണ് വേഗത്തില്‍ ബാധിക്കുക. ഇത് തലച്ചോറിനെ ബാധിക്കുന്ന ലെഡ് മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകും. കാഡ്മിയം പ്രധാനമായും വൃക്കകളെയാണ് ബാധിക്കുക. 
പ്ലാസ്റ്റിക് കുപ്പിയിലുള്ള മരുന്നുകളില്‍ അപകടമുണ്ടാക്കുന്ന രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടെന്നും നേരത്തെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈജീന്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്തിലെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടും ഡ്രഗ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡിനു കൈമാറിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (18 minutes ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (1 hour ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (1 hour ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (1 hour ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (1 hour ago)

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!  (1 hour ago)

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?  (1 hour ago)

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി  (1 hour ago)

മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...  (1 hour ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (1 hour ago)

ചേട്ടനും അനിയനും ചേർന്നാലും പിണറായിയെ വിരട്ടാനാവില്ല; ഫേസ്ബുക്ക് പോസ്റ്റുമായി വീണാ ജോർജ്...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...  (1 hour ago)

മലപ്പുറത്തെ വന്‍ സുരക്ഷാ സന്നാഹത്തില്‍ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി  (1 hour ago)

9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...  (2 hours ago)

Malayali Vartha Recommends