കേരളത്തിലേക്കു കടത്താന്‍ ശ്രമിച്ച നിരോധിത കീടനാശിനി പിടികൂടി

തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് അധനികൃതമായി കടത്താന്‍ ശ്രമിച്ച് നിരോധിത കീടനാശിനി പിടികൂടി. 100 കിലോ വീതം ഫോറേറ്റ്, ഫ്യൂരിഡാന്‍ എന്നിവയും 270 ലിറ്റര്‍ പാരലേറ്റ് എന്ന ദ്രവരൂപത്തിലുള്ള കീടനാശിനിയുമാണ് പിടികൂടിയത്. പാഴ്‌സല്‍ ലോറിയിലാണ് ഇവ കടത്താന്‍ ശ്രമിച്ചത്.
കുമളി ചെക്‌പോസ്റ്റില്‍ എക്‌സൈസ് സംഘം പരിശോധന നടത്തുന്നതിനിടെ രൂക്ഷഗന്ധം വമിച്ചതിനെ തുടര്‍ന്നു വാഹനത്തില്‍ നടത്തിയ പരിശോധനയിലാണ് കീടനാശിനി കടത്തു കണ്ടെത്തിയത്. മധുരയിലെ ഒരു വ്യാപാരസ്ഥാപനത്തിന്റെ ബില്ല് വാഹനത്തില്‍നിന്നു കണ്ടെത്തി. തേനിയില്‍നിന്നാണ് കീടനാശിനി വാഹനത്തില്‍ കയറ്റിയതെന്നും കാഞ്ഞിരപ്പള്ളിയിലെ ഒരു കടയിലേക്കാണ് ഇവ കൊണ്ടുവന്നതെന്നും ലോറിയുടെ െ്രെഡവര്‍ എക്‌സൈസ് സംഘത്തിനു മൊഴി നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവരെ ചോദ്യം ചെയ്തു വരികയാണ്.
https://www.facebook.com/Malayalivartha



























