കാശ്മീര്‍ പ്രശ്‌നം : പാക് അതിര്‍ത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി രാജ്‌നാഥ് സിംഗിന്റെ കൂടിക്കാഴ്ച

കാഷ്മീര്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ പാക് സൈന്യം പ്രകോപനം തുടരുന്ന പശ്ചാത്തലത്തിലും ഇന്ത്യന്‍ അതിര്‍ത്തികളില്‍ നുഴഞ്ഞു കയറ്റം നടക്കുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാന മുഖ്യമന്ത്രിമാരുമായാണ് രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തുന്നത്. യോഗത്തില്‍ അതിര്‍ത്തികളിലെ സുരക്ഷ മുഖ്യവിഷയമാകും. ബിഎസ്എഫ് നോര്‍ത്ത് ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് യോഗം.
രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ദര രാജെ, ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, ഗുജറാത്ത് മുഖ്യമന്ത്രി വിനയ് രൂപാനി, പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദല്‍ എന്നിവരും ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം ഈ സംസ്ഥാനങ്ങളില്‍നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുമുണ്ട്.
രാജസ്ഥാന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ സുരക്ഷാക്രമീകരണങ്ങള്‍ രാജ്‌നാഥ് നേരിട്ട് വിലയിരുത്തും. നാളെ ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥരുമായും രാജ്‌നാഥ് പ്രത്യേക കൂടിക്കാഴ്ച നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha



























