പോര്‍ബന്തറിലെ നാവികസേനാത്താവളത്തിന് സമീപം സ്‌ഫോടനം

ഗുജറാത്തിലെ പോര്‍ബന്തറിലുള്ള ഇന്ത്യന്‍ നാവികസേനാത്താവളത്തിന് സമീപം സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. എങ്ങനെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് വ്യക്തമായിട്ടില്ല. സ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്.
ഗുജറാത്ത് തീരത്ത് പാകിസ്താനില്‍ നിന്നുള്ള ഭീകരര്‍ കടന്നുകടന്നുകയറിയതായി ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ട്. കടല്‍ വഴിയാണ് തീരത്തെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സുരക്ഷാസന്നാഹങ്ങള്‍ ശക്തമാക്കിയിരുന്നു.
പാക് അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് സൂചനയെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് പ്രധാന കേന്ദ്രങ്ങളിലെല്ലാം ഏര്‍പ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം ഗുജറാത്ത് തീരത്ത് നിന്ന് പാക് ബോട്ട് പിടിച്ചെടുത്ത് 9 പേരെ ബിഎസ്എഫ് അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























