Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

കാണാതായ മലയാളികളും ഐഎസ് ഭീകരവാദികളുടെ പക്കല്‍ നിന്നും ആയുധ പരിശീലനം നേടി,അറസ്റ്റിലായ സുബ്ഹാനിയെ വിവിധയിടങ്ങളില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തും

08 OCTOBER 2016 08:41 AM IST
മലയാളി വാര്‍ത്ത

2014-15 കാലത്തു തുര്‍ക്കി, ഇറാഖ്, സിറിയ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചുമടങ്ങിയ നാലുപേരു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ അടുത്ത് നിന്നും ആയുധ പരിശീലനം നേടിയിരുന്നതായി വെളിപ്പെടുത്തല്‍. ഭീകരസംഘടനയായ ഐഎസുമായി ബന്ധം പുലര്‍ത്തിയതായി സംശയിക്കുന്ന നാലു യുവാക്കളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യംചെയ്തത്തില്‍ നിന്നാണ് വിവരം ലഭിച്ചത്. ഇവര്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നു എന്‍ഐഎ അറിയിച്ചു.

കഴിഞ്ഞദിവസം തമിഴ്‌നാട് തിരുനല്‍വേലി ജില്ലയിലെ കടയനല്ലൂരില്‍നിന്ന് അറസ്റ്റിലായ സുബഹാനി ഹാജ മൊയ്തീന്‍ (31) നടത്തിയ വെളിപ്പെടുത്തല്‍ അനുസരിച്ച് ഈ കാലഘട്ടത്തില്‍ മലയാളി യുവാക്കള്‍ കൂട്ടമായി വിദേശത്ത് ആയുധപരിശീലനം നേടിയിട്ടുണ്ട്. നാട്ടില്‍ മടങ്ങിയെത്തിയ ഇവര്‍ രഹസ്യസ്വഭാവമുള്ള സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ ആശയവിനിമയം നടത്തിയതായി എന്‍ഐഎ പറയുന്നു. ഇവര്‍ ആരൊക്കെയാണെന്നു കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സുബഹാനിയുടെ മൊബൈല്‍ ഫോണ്‍, ടാബ് എന്നിവ സൈബര്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി സിഡാക്കിനു കൈമാറും. ഇതിനായി കോടതി ഇവ എന്‍ഐഎയ്ക്കു കൈമാറി.

അടുത്തകാലത്തു രഹസ്യകേന്ദ്രത്തില്‍നിന്നു സുബഹാനി 20,000 രൂപ കൈപ്പറ്റിയതിനു തെളിവുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. എന്തിനുവേണ്ടിയാണു തുക കൈപ്പറ്റിയതെന്ന് ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല. ശിവകാശിയില്‍നിന്നു സ്‌ഫോടകവസ്തുക്കള്‍ വാങ്ങാന്‍ ശ്രമിച്ചതിനും തെളിവുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇയാളെ തമിഴ്‌നാട്ടിലേക്കു കൊണ്ടുപോയി. ഇന്നലെ തെങ്കാശി കുറ്റാലം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ കടയനല്ലൂര്‍ പള്ളിവാസല്‍ തെരുവില്‍ വാടകയ്ക്കു താമസിച്ച വീട്ടിലും ജോലി ചെയ്ത ജ്വല്ലറിയിലും എത്തിച്ചു തെളിവെടുത്തു. നാലുമാസമായി ജ്വല്ലറിയില്‍ 10,000 രൂപ ശമ്പളത്തില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു. അടുത്തദിവസം സുബഹാനിയെ ശിവകാശി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കും തെളിവെടുപ്പിനു കൊണ്ടുപോകും. കേസില്‍ സുബഹാനി അടക്കം 11 പേരെയാണു പ്രതിചേര്‍ത്തിട്ടുള്ളത്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണു സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (18 minutes ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (1 hour ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (1 hour ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (1 hour ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (1 hour ago)

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!  (1 hour ago)

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?  (1 hour ago)

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി  (1 hour ago)

മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...  (1 hour ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (1 hour ago)

ചേട്ടനും അനിയനും ചേർന്നാലും പിണറായിയെ വിരട്ടാനാവില്ല; ഫേസ്ബുക്ക് പോസ്റ്റുമായി വീണാ ജോർജ്...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...  (1 hour ago)

മലപ്പുറത്തെ വന്‍ സുരക്ഷാ സന്നാഹത്തില്‍ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി  (1 hour ago)

9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...  (2 hours ago)

Malayali Vartha Recommends