കെജ്‌രിവാളിനെ പരസ്യമായി കുരങ്ങനെന്ന് വിളിച്ച് രാം ഗോപാല്‍ വര്‍മ

ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് തെളിവ് ചോദിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ പരോക്ഷ വിമര്‍ശനവുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ രംഗത്ത്. രാം ഗോപാല്‍ വര്‍മ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കെജ്‌രിവാളിനെ വിമര്‍ശിച്ചിരിക്കുന്നത്.
തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സേന മിന്നലാക്രമണം നടത്തിയെന്ന വാര്‍ത്ത നേരത്തെ പാകിസ്ഥാന്‍ നിഷേധിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയെന്നു പറയുന്നത് ശരിയാണെങ്കില്‍ അതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് കെജ്‌രിവാള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഈ പ്രസ്താവനയാണ് രാം ഗോപാല്‍ വര്‍മയെ ചൊടിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രതികരണമിങ്ങനെ..
'മഫ്‌ളര്‍ തൊപ്പിവച്ച കെജ്‌രിവാളിനെ കാണുമ്പോള്‍ എനിക്ക് ഒരു കുരങ്ങനെപ്പോലെ തോന്നിയിട്ടുണ്ട്. എന്നാല്‍ സൈന്യത്തിനെതിരെയുളള പ്രസ്താവന കണ്ടപ്പോള്‍ അത് വെറും തോന്നലല്ലെന്ന് വ്യക്തമായി'

'രാജ്യദ്രോഹിയായ കെജ്‌രിവാളിനെ തുരത്താന്‍ ഒരു മിന്നലാക്രമണവും ഇന്ത്യന്‍ സൈന്യം ആഭ്യന്തരമായി നടത്തണം'
https://www.facebook.com/Malayalivartha



























