ജയലളിതയെ എം.കെ സ്റ്റാലിന്‍ സന്ദര്‍ശിച്ചു

അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയെ ഡി.എം.കെ ട്രഷററും മുന്‍ ഉപമുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്‍ സന്ദര്‍ശിച്ചു.
മുതിര്‍ന്ന ഡി.എം.കെ നേതാക്കളായ ദുരൈമുരുകന്‍, പൊന്‍മുടി എന്നിവര്‍ക്കൊപ്പമാണ് സ്റ്റാലിന്‍ അപ്പോളോ ആശുപത്രിയില്‍ എത്തിയത്. ജയലളിതയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായും ധനമന്ത്രി ഒ. പനീര്‍സെല്‍വം, ആരോഗ്യമന്ത്രി വിജയ്ഭാസ്‌കര്‍ എന്നിവരുമായും സ്റ്റാലിന്‍ കൂടിക്കാഴ്ച നടത്തി.
ജയയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചതായി സ്റ്റാലിന്‍ പ്രതികരിച്ചു. ജയ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ നിര്‍ദ്ദേശപ്രകാരമാണ് തങ്ങള്‍ ആശുപത്രിയില്‍ എത്തിയതെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























