ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള രണ്ട് മലയാളികള്‍ കൊല്‍ക്കത്തയില്‍ പിടിയില്‍

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള രണ്ട് മലയാളികളെ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും ആയുധശേഖരങ്ങളും കണ്ടെത്തിയിട്ടുണ്ട്. മലയാളത്തിലുള്ള ചില രേഖകളും രണ്ട് എഴ് എംഎം പിസ്റ്റല്‍ തോക്കുകളും ഇവരില്‍ നിന്നും പിടിച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊല്‍ക്കത്തയിലെ പ്രശസ്തമായ ഹൗറ പാലത്തിന് സമീപത്തുനിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇവരെ കൊല്‍ക്കത്ത സിറ്റി പൊലീസിലെ ഗുണ്ടാ വിരുദ്ധ വിഭാഗമാണ് കസ്റ്റഡിയിലെടുത്തത്. കൊല്‍ക്കത്ത പൊലീസിലെ പ്രത്യേക ദൗത്യ സേന ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
പ്രാഥമീക അന്വേഷണത്തില്‍ കേരളാ പോലീസ് തിരയുന്ന ആളുകളാണിവര്‍ എന്ന് കണ്ടെത്തിയിരുന്നുവെന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ എന്തിനാണ് ഇവര്‍ കൊല്‍ക്കത്തയില്‍ എത്തിയതെന്ന് വ്യകത്മല്ല. അബുബക്കര്‍ സിദ്ദിഖി എന്നാണ് പിടിയിലായതില്‍ ഒരാളുടെ പേര്. രണ്ടാമന്റെ പേര് വ്യക്തമല്ല.
https://www.facebook.com/Malayalivartha



























