ജയലളിതയുടെ കള്ളയൊപ്പിട്ട് പലരും അധ്യക്ഷ സ്ഥാനം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ശശികല

ജയലളിത ആശുപത്രി കിടക്കയിലായപ്പോള്‍ പല രാഷ്ട്രീയ നീക്കങ്ങളും നടക്കുന്നുവെന്ന് രാജ്യസഭാ എംപി ശശികല പുഷ്പ. മുഖ്യമന്ത്രി ജയലളിതയുടെ കള്ളയൊപ്പിട്ട് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനം ചിലര്‍ തട്ടിയെടുക്കാന്‍ സാധ്യയുണ്ടെന്നാണ് ശശികല വ്യക്തമാക്കിയത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് ശശികല കത്തയച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങളിലെ ഒപ്പ് വരുംദിവസങ്ങളില്‍ സൂക്ഷ്മമായി പരിശോധിക്കണമെന്നും ശശികല ഗവര്‍ണറോട് ആവശ്യപ്പെട്ടു. അച്ചടക്ക ലംഘനത്തിന് ശശികലയെ നേരത്തെ തന്നെ പാര്‍ട്ടി പുറത്താക്കിയിരുന്നു. എന്നാല്‍, എംപി സ്ഥാനം രാജിവയ്ക്കാന്‍ ശശികല ഇതുവരെ തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha



























