ദസ്‌റ ആഘോഷങ്ങള്‍ക്കായി മോദി ഇന്ന് ഉത്തര്‍പ്രദേശില്‍

ദസ്‌റ ആഘോഷങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ എത്തും. ഉത്തര്‍പ്രദേശ് തെരഞ്ഞടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പ്രാധാന്യം അര്‍ഹിക്കുന്നത് കൊണ്ടാണ് മോദിയുടെ സന്ദര്‍ശനം. അയിഷാഭാഗ് രാം ലീലാ കമ്മിറ്റിയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി എത്തുന്നത്.
ദസ്‌റ ആഘോഷങ്ങള്‍ക്കായി എത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വമ്പന്‍ പരിപാടികളാണ് ബിജെപി ഒരുക്കിയിരുക്കിയിരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ ലഖ്‌നൗവില്‍ എത്തിയിരുന്ന മോദി അംബേദ്കര്‍ സ്മാരകം സന്ദര്‍ശിച്ചിരുന്നു. കൂടാതെ മെയ് 26 ന് ഷഹറന്‍പൂരില്‍ നടന്ന ബിജെപി റാലിയിലും മോദി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനോടൊപ്പം പങ്കെടുത്തിരുന്നു.
2002 നു ശേഷം സംസ്ഥാനത്ത് അധികാരം തിരിച്ച് പിടിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് മോദിയുടെ ദസ്‌റ സന്ദര്‍ശനം പുതിയ ഉണര്‍വേകും എന്നാണ് സംസ്ഥാന നേതാക്കളുടെ പ്രതീക്ഷ. മോദിയെ കൂടാതെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും നാളെ ഉത്തര്‍പ്രദേശിലെത്തും
https://www.facebook.com/Malayalivartha



























