ഗ്ലാസില്‍ തീര്‍ത്ത മേല്‍ക്കൂരയുള്ള കോച്ചുകളുമായി ഇന്ത്യന്‍ റെയില്‍വെ; ഒരു കോച്ചിന് നാലു കോടി ചെലവ്

ട്രെയിന്‍ യാത്ര കൂടുതല്‍ ആസ്വാദകരമാക്കാന്‍ ഗ്ലാസില്‍ തീര്‍ത്ത മേല്‍ക്കൂരയുള്ള കോച്ചുമായി ഇന്ത്യന്‍ റെയില്‍വെ. സ്വദേശികളെയും വിദേശികളായ ടൂറിസ്റ്റുകളെ ലക്ഷ്യം വെച്ചും ടൂറിസം പ്രോത്സാഹിപ്പിക്കാനുമാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചതെന്ന് ഐ.ആര്‍.ടി.സി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എകെ മനോച പറഞ്ഞു.
2015ല്‍ നിര്‍മാണം ആരംഭിച്ച ഈ കോച്ചുകള്‍ ഡിസൈന്‍ ചെയ്തത് ഐ.ആര്‍.സി.ടി.സിയും ആര്‍.ഡി.എസ്.ഒ (റിസര്‍ച് ഡിസൈന്‍സ് ആന്റ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍)യും ചേര്‍ന്നാണ്. പെരുമ്പൂരിലാണ് ഇതിന്റെ നിര്‍മാണം. ആദ്യ കോച്ച് ഈ മാസവും മറ്റ് മൂന്ന് കോച്ച് ഡിസംബറോട് കൂടിയും പുറത്തിറക്കുമെന്നും ഐ.ആര്‍.സി.ടി.സി ജനറല്‍ മാനേജര്‍ ദം ഗാജ് പ്രസാദ് പറഞ്ഞു.
ആദ്യ കോച്ച് കശ്മീരിലെ റെഗുലര്‍ ട്രെയിനിലാണ് ഘടിപ്പിക്കുന്നത്. കറങ്ങുന്ന കസേര ഉള്‍പ്പെടുന്ന അത്യാഡംബര സൗകര്യങ്ങളടങ്ങുന്ന ഒരു കോച്ചിന് നാലു കോടിയാണ് ചെലവ്. നിലവില്‍ സ്വിറ്റ്‌സര്‍ലന്റ് പോലെയുള്ള വിദേശ രാജ്യങ്ങളിലാണ് ഇത്തരം ട്രെയിനുകള്‍ ഉള്ളത്.
https://www.facebook.com/Malayalivartha



























