ജയലളിതയ്ക്ക് വേണ്ടി മണ്ണെണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച എഐഡിഎംകെ പ്രവര്‍ത്തകന്‍ മരിച്ചു

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുവാന്‍ സ്വയം ബലി കഴിച്ച് എഐഡിഎംകെ പ്രവര്‍ത്തകന്‍. തംബാരം സ്വദേശി സര്‍ഗുണം ആണ് മണ്ണെണ ഒഴിച്ച് ആത്മഹത്യ ചെയ്തത്. ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതില്‍ പിന്നെ മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു ഇയാള്‍ എന്ന് ഭാര്യ പോലീസിനോട് പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ട് തംബാരം സാനിറ്റോറിയത്തിന് അടുത്തെത്തിയ ഇയാള്‍ ജയലളിതയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുവാന്‍ പ്രാര്‍ത്ഥിക്കുകയും അധികൃതര്‍ സത്യാവസ്ഥ അറിയിക്കുന്നില്ലെന്ന് പറയുകയും ചെയ്തു. കയ്യില്‍ മണ്ണെണ കരുതിയ ഇയാള്‍ ആളുകള്‍ തടയുന്നതിന് മുന്‍പ് തീ കൊള്ളുത്തുകയായിരുന്നു.
ക്രോംപെറ്റിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് എത്തിക്കുകയും അവിടെ നിന്നും കില്‍പൗക്ക് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു.
വ്യാഴ്യാഴ്ച ആശുപത്രിയില്‍ വെച്ചാണ് മരിച്ച്. ഭാര്യയും നാല് വയസ്സുള്ള കുട്ടിയുമുണ്ട് ഇയാള്‍ക്ക്. സംഭവത്തില്‍ തംബാരം പോലീസ് കേസ് എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha



























